ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പര്യടനം വെസ്റ്റ് ഇൻഡീസിനെതിരെയാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് ഇന്ത്യൻ കരീബിയൻ പര്യടനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 12നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ പരമ്പരയിലൂടെയാണ്.
എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിൽ തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിൽ അടിയന്തര മാറ്റങ്ങൾ വേണമെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പുതിയ സൈക്കിൾ ആരംഭിക്കുമ്പോൾ പോലും ആ മറ്റാങ്ങൾ ബിസിസിഐ തയ്യറാകുന്നില്ലയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : KL Rahul: പരിക്ക് ഭേദമായി തുടങ്ങുന്നു - ചിത്രങ്ങൾ പങ്കിട്ട് കെഎൽ രാഹുൽ
രോഹിത്തിനെ ക്യാപ്റ്റൻസി സ്ഥാനത്ത് തന്നെ നിലനിർത്തനാണ് ഇന്ത്യൻ സെലക്ടേഴ്സ് നൽകുന്ന പരിഗണന. കൂടാതെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വർ പൂജാരയും ടീമിൽ ഇടം നേടിയേക്കും. മറ്റൊരു സ്ഥിരം സ്പെഷ്യലിസ്റ്റിനെ കണ്ടെത്താൻ ഇന്ത്യൻ സെല്കടർമാർക്ക് സാധിക്കാത്തതാണ് പൂജാരയ്ക്ക് ഇന്ത്യൻ ടീമിന്റെ വാതിൽ തുറന്ന് കിട്ടുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് വെറ്ററൻ ബാറ്റർ കാഴ്ചവെച്ചത്. 14,27 റൺസാണ് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന നിർണായക മത്സരത്തിൽ പൂജാര ഇന്ത്യക്കായി നേടിയത്.
അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാവിയായി കണക്കാക്കുന്ന യശ്വസ്വി ജയ്സ്വാളും റുതുരാജ് ഗെയ്ക്ക്വാദും ഇന്ത്യൻ സ്ക്വാഡിൽ ഇടം നേടിയക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഇരു താരങ്ങളുടെയും ടെസ്റ്റ് അരങ്ങേറ്റം ഇനിയും വൈകിയേക്കും. ഇരു താരങ്ങളും തങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ബിസിസിഐ വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കും. ഹാർദിക് പാണ്ഡ്യയാകാം കരീബിയൻ നാട്ടിൽ ഇന്ത്യൻ ടീമിനെ നയിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...