Lulu Cricket League: ലുലു ക്രിക്കറ്റ് ലീഗിന് തലസ്ഥാനത്ത് തുടക്കം

Lulu Cricket League: ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി ചലച്ചിത്രതാരം റിയാസ് ഖാന്‍ പ്രകാശനം ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 06:43 PM IST
  • മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലീഗ് മത്സരങ്ങളില്‍ പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
  • ആകെ ഒരു ലക്ഷം രൂപയിലധികം വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിയ്ക്കുക.
Lulu Cricket League: ലുലു ക്രിക്കറ്റ് ലീഗിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി സിനിമാ താരം റിയാസ് ഖാന്‍ പ്രകാശനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പത്ത് ടീമുകൾ മാറ്റുരയ്ക്കും. അനന്തപുരിയിലെ ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇരട്ടിയാക്കി ലുലു ക്രിക്കറ്റ് ലീഗ് ആരംഭിച്ചു. ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി ചലച്ചിത്രതാരം റിയാസ് ഖാന്‍ പ്രകാശനം ചെയ്തു. 

മുന്‍ ക്രിക്കറ്റ് താരം വി.എ ജഗദീഷ്, ബിസിസിഐ മാച്ച് റഫറി പി.രംഗനാഥ്, റിയാസ് ഖാന്‍, ലുലു റീജിയണൽ മാനേജർ അനൂപ് വർഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി എന്നിവര്‍ ചേര്‍ന്ന് ടീ ഷര്‍ട്ട് ലോഞ്ച് നിര്‍വ്വഹിച്ചു. ലുലു എസ്റ്റേഡ‍ിയോ ടർഫിലാണ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലീഗ് മത്സരങ്ങളില്‍ പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 

ALSO READ: ബെംഗളൂരുവില്‍ ദീപാവലി വെടിക്കെട്ട്; നെതര്‍ലന്‍ഡ്‌സിന് എതിരെ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍

ആകെ ഒരു ലക്ഷം രൂപയിലധികം വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിയ്ക്കുക. ഈ മാസം 18 നാണ് ലീഗ് ഫൈനല്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ സീരിയല്‍ താരങ്ങളും പ്രസ് ക്ലബ് ടീമും ഏറ്റുമുട്ടി. രണ്ടാമതായി നടന്ന വനിത സൗഹൃദ മത്സരത്തില്‍ ട്രാവന്‍കൂര്‍ ഗേള്‍സ് ക്ലബ്, ഇവൈ ടീമിനെ നേരിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News