FIFA World Cup 2022 Live Update : കൊറിയയ്ക്കെതിരെ ബ്രസീലിന്റെ ഗോൾ അടി പൂരം ; ലോകകപ്പ് മത്സരങ്ങളുടെ തൽസമയം

Brazil vs South Korea FIFA World Cup 2022 Live Update : ബ്രസീൽ ദക്ഷിണ കൊറിയ മത്സരം ഇന്ത്യൻ സമയം രാത്രി 12.30 സ്റ്റേഡിയത്തിൽ വെച്ചാണ് 

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 02:08 AM IST
    FIFA World Cup 2022 Brazil vs South Korea Live Score Update : സ്റ്റേഡിയം 974ൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30നാണ് ബ്രസീൽ ദക്ഷിണ കൊറിയ മത്സരം
Live Blog

FIFA World Cup 2022 Brazil vs South Korea Live Updates : ഖത്തർ ലോകകപ്പിന്റെ അവസാന എട്ടിലേക്ക് ഇടം നേടാൻ പ്രീക്വാർട്ടറിൽ ബ്രസീൽ ഇന്ന് ദക്ഷിണ കൊറിയെ നേരിടും. ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനരക്കാരയി എത്തിയ കൊറിയൻ സംഘത്തിന് ബ്രസീൽ എന്ന വമ്പന്മാരെയാണ് പ്രീക്വാർട്ടറിൽ നേരിടേണ്ടി വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഏഷ്യൻ ടീം ലാറ്റിൻ അമേരിക്കൻ ശക്തികളെ ഇന്ന് നേരിടുക. പരിക്കേറ്റ് ഭേദമായി ടീമിനൊപ്പം ചേർന്ന് നെയ്മർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന ആകാഷയോടെയാണ് ബ്രസീലിന്റെ ആരാധകർ. ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയികളാകും ക്വാർട്ടറിൽ ക്രൊയേഷ്യയുടെ എതിരാളികൾ. സ്റ്റേഡിയം 974ൽ ഇന്ത്യൻ അർധ രാത്രി 12.30നാണ് ബ്രസീൽ ദക്ഷിണ കൊറിയ മത്സരം.

ബ്രസീൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ തൽസമയം ചുവടെ 

6 December, 2022

  • 02:00 AM

    ബ്രസീലിന് കൊറിയയുടെ മറുപടി ഗോൾ. 76-ാം മിനിറ്റിൽ പായ്ക്ക് സീയോങ് ഹോയാണ് ഏഷ്യൻ രാജ്യത്തിനായി ഗോൾ നേടിയത്

  • 01:15 AM

    ബ്രസീൽ ദക്ഷിണ കൊറിയ രണ്ടാം പകുതിക്ക് തുടക്കം

  • 01:15 AM

    മത്സരത്തിന് ആദ്യപകുതിക്ക് അഞ്ച് മിനിറ്റ് അധികം നൽകി

  • 01:00 AM

    ബ്രസീലിന് നാലാം ഗോളും വീണു. ലൂക്കസ് പക്വേറ്റയാണ് ലാറ്റിൻ അമേരിക്കൻ രാജ്യത്തിനായി നാലാം ഗോൾ നേടിയത്

  • 01:00 AM

    ബ്രസീലിന് മൂന്നാം ഗോൾ. 29-ാം മിനിറ്റിൽ റിച്ചാർളിസൺ ആണ് കാനറികളുടെ മൂന്നാമത്തെ ഗോൾ നേടിയത്

  • 01:00 AM

    ലഭിച്ച് പെനാൽറ്റി നെയ്മർ കൃത്യമായി ദക്ഷിണ കൊറിയയുടെ ഗോൾ വലയ്ക്കുള്ളിൽ എത്തിച്ചു. ബ്രസീലിന് രണ്ടാം ഗോൾ

  • 01:00 AM

    പെനാൽറ്റി- റിച്ചാർളിസണിന്റെ ഫൌൾ ചെയ്തതിന് ബ്രസീലിന് പെനാൽറ്റി

  • 00:45 AM

    ബ്രസീലിന്റെ ഗോൾ അടിക്ക് തുടക്കം. ഏഴാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറാണ് ഗോൾ നേടിയത്

  • 00:15 AM

    ബ്രസീൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ ആദ്യ ഇലവൻ ഇങ്ങനെ

  • 00:15 AM

    പരിക്കേറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിൽ നിന്നും മാറി നിന്ന നെയ്മർ ആദ്യ ഇലവനിൽ ഇടം നേടി

Trending News