FIFA World Cup 2022 Live : ക്രൊയേഷ്യൻ പ്രതിരോധം പൊളിച്ചു; അർജന്റീന രണ്ട് ഗോളിന് മുന്നിൽ ; ലോകകപ്പ് സെമി-ഫൈനൽ മത്സരം തൽസമയം

Croatia vs Argentina FIFA World Cup 2022 Live Updates : ഇന്ത്യൻ രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന ക്രൊയേഷ്യ മത്സരം

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 02:22 AM IST
    FIFA World Cup 2022 Argentina vs Croatia Live Score Feed : ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30നാണ് ക്രൊയേഷ്യ അർജന്റീന മത്സരം
Live Blog

FIFA World Cup 2022 Croatia vs Argentina Live Update : ഫൈനൽ ലക്ഷ്യവെച്ച് ലയണൽ മെസിയുടെ അർജന്റീന ഇന്ന് ക്രൊയേഷ്യക്കെതിരെ. കഴിഞ്ഞ രണ്ട് ലോകകപ്പ് ടൂർണമെന്റിലെ ഫൈനലിസ്റ്റുകൾ, ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന ക്രൊയേഷ്യയെ നേരിടുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് അർജന്റീന ക്രൊയേഷ്യ മത്സരം.

ക്രൊയേഷ്യ അർജന്റീന മത്സരത്തിന് തൽസമയ വിവരണം ചുവുടെ

14 December, 2022

  • 02:00 AM

    മത്സരത്തിന് അഞ്ച് മിനിറ്റ് അധിക സമയം അനുവദിച്ചു

  • 01:30 AM

    68-ാം മിനിറ്റ്- വീണ്ടും അൽവാരസ് അർജന്റീനയ്ക്ക് മൂന്നാം ഗോൾ. മെസിയുടെ മുന്നേറ്റത്തിലാണ് അൽവാരസ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയത്

  • 01:30 AM

    ക്രൊയേഷ്യ അർജന്റീന മത്സരത്തിന്റെ രണ്ടാം പകുതിക്ക് തുടക്കം

  • 01:15 AM

    ക്രൊയേഷ്യ അർജന്റീന മത്സരത്തിന്റെ ആദ്യ പകുതി 2-0ത്തിന് അവസാനിച്ചു. പെനാൽറ്റിയിലൂടെ മെസിയും തുടർന്ന് ജൂലിയൻ അൽവാരസുമാണ് ഗോൾ നേടിയത്

  • 01:15 AM

    അർജന്റീന ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതിക്ക് 4 മിനിറ്റ് അധികം സമയം അനുവദിച്ചു

  • 01:15 AM

    38-ാം മിനിറ്റ് - അർജന്റീനയ്ക്ക് രണ്ടാം ഗോൾ. അർജന്റീനയുടെ ബോക്സിൽ നിന്നും പന്ത് റാഞ്ചികൊണ്ട് പോയ ജൂലിയൻ അൽവാരസാണ് ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ ലീഡ് ഉയർത്തിയത്

  • 01:00 AM

    ടൂർണമെന്റിലെ താരത്തിന്റെ അഞ്ചാം ഗോളാണിത്

  • 01:00 AM

    33-ാം മിനിറ്റ് - അർജന്റീന ഒരു ഗോളിന് മുന്നിൽ. പെനാൽറ്റിയിലൂടെ ലയണൽ മെസിയാണ് ലീഡ് നേടിയത്. മുന്നേറ്റ താരം ജൂലിയൻ അൽവാരസിന്റെ നീക്കത്തെ തടയാൻ ശ്രമിക്കുവെ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് ഫൌൾ ചെയ്യുകയായിരുന്നു. തുടർന്ന ലഭിച്ച് പെനാൽറ്റി മെസി കൃത്യമായി ക്രൊയേഷ്യയുടെ ഗോൾ വലയിലേക്കെത്തിക്കുകായായിരുന്നു. 

  • 01:00 AM

    പെനാൽറ്റി എടുക്കാൻ മെസി

  • 01:00 AM

    അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു

  • 00:30 AM

    അർജന്റീന ക്രൊയേഷ്യ മത്സരത്തിന് കിക്കോഫ്

  • 00:30 AM

    4-4-2 എന്ന ശൈലിയിലാണ് സ്കോലണി തന്റെ മെസി പടയെ ഇറക്കിയിരിക്കുന്നത്. മാറ്റങ്ങൾ ഒന്നുമില്ലാതെ 4-3-3 എന്ന ശൈലിയിലാണ് ക്രൊയേഷ്യ ലുസൈൽ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്

  • 00:30 AM

    അർജന്റീന ക്രൊയേഷ്യ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു. 

  • 00:30 AM

    കഴിഞ്ഞ ഫിഫയുടെ രണ്ട് ടൂർണമെന്റിലെ റണ്ണേഴ്സപ്പാണ് ഇന്ന് ഫൈനൽ ബെർത്ത് പ്രതീക്ഷിച്ച് ഇറങ്ങുന്നത്

  • 00:15 AM

    എല്ലാവർക്കും ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിലേക്ക് സ്വാഗതം

Trending News