മയാമി ഓപ്പൺ ടെന്നീസിലെ സെൻസേഷൻ താരമാണ് ടീനേജുകാരി ലിൻഡ ഫ്രുഹ് വിർട്ടോവ. മികച്ച കളിയഴകിലൂടെ ഈ ചെക്ക് റിപ്പബ്ലിക്കുകാരി ടെന്നീസ് ആരാധകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു. വെൽഡ് കാർഡ് എൻട്രിയിലൂടെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിനെത്തി, നാലാം റൌണ്ടിൽ കടന്ന് ചരിത്രം രചിച്ച സ്വപ്നതുല്യമായ പോരാട്ടവീര്യം. പൗള ബഡോസയോട് തോറ്റെങ്കിലും ലിൻഡ ഫ്രുഹ് വിർട്ടോവ മയാമിയിൽ നിന്നും മടങ്ങിയത് തല ഉയർത്തി തന്നെയാണ്.
അക്ഷരാർത്ഥത്തിൽ കളി ആരാധകരെ വിസ്മയിപ്പിക്കുകയായിരുന്നു മികച്ച കളിയഴകിലൂടെ ഈ കൗമാരക്കാരി. പ്രായത്തെ വെല്ലുന്ന പവർഷോട്ടുകളാണ് ലിൻഡയെ വേറിട്ടു നിർത്തുന്നത്. തെക്കൻ ഫ്രാൻസിലെ പാട്രിക്ക് മൗറട്ടോഗ്ലോ അക്കാദമിയിലും ക്രിസ് എവർട്ട് ടെന്നീസ് അക്കാദമിയിലുമായാണ് ലിൻഡ ഫ്രുഹ് വിർട്ടോവ കളിയുടെ ബാലപാഠങ്ങൾ വശത്താക്കിയത്. ഇതിനകം മൂന്ന് ITF കിരീടങ്ങൾ നേടിയിട്ടുള്ള ലിൻഡ ഫ്രുഹ് വിർട്ടോവയുടെ റോൾ മോഡൽ സാക്ഷാൽ സെറീന വില്യംസാണ്. നിലവിൽ WTA റാങ്കിംഗിൽ 279 ആം സ്ഥാനത്തുള്ള ഈ ചെക്ക് റിപ്പബ്ലിക്ക് കൌമാരക്കാരിയുടെ സ്വപ്നം ലോക ഒന്നാം നമ്പർ സ്ഥാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...