Kerala Cricket League: സച്ചിൻ ബേബിക്കൊപ്പം ഈ ഐപിഎൽ താരങ്ങളും; 19 താരങ്ങളെ സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്ലേഴ്സ്

ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഫാസ്റ്റ് ബൗളർ കെ എം ആസിഫിനെ 5.20 ലക്ഷം രൂപയ്ക്കാണ് ടീമിൽ എടുത്തത്.   

Written by - Zee Malayalam News Desk | Last Updated : Aug 11, 2024, 01:47 PM IST
  • സച്ചിന് പുറമെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഫാസ്റ്റ് ബൗളർ കെ എം ആസിഫ്, രാജസ്ഥാൻ റോയൽസ് താരം എസ് മിഥുൻ എന്നിവരും ടീമിലെത്തി.
  • ടീമിലെ ഏറ്റവും വില കൂടിയ താരവും ആസിഫ് ആണ്.
Kerala Cricket League: സച്ചിൻ ബേബിക്കൊപ്പം ഈ ഐപിഎൽ താരങ്ങളും; 19 താരങ്ങളെ സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്ലേഴ്സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗിൽ 19 താരങ്ങളെ സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്ലേഴ്സ്. ഐപിഎൽ താരവും കേരള രഞ്ജി പ്ലയറുമായ സച്ചിൻ ബേബി ഐക്കൺ പ്ലെയറായി ടീമിന്റെ ഭാഗമായിരുന്നു. 35 ലക്ഷം രൂപയായിരുന്നു ഓരോ ഫ്രഞ്ചേസിക്കും ചിലവഴിക്കാവുന്ന തുക. 

സച്ചിന് പുറമെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഫാസ്റ്റ് ബൗളർ കെ എം ആസിഫ്, രാജസ്ഥാൻ റോയൽസ് താരം എസ് മിഥുൻ എന്നിവരും ടീമിലെത്തി. 5.20 ലക്ഷം രൂപയ്ക്കാണ് ആസിഫ് ടീമിൽ എത്തിയത്.  ടീമിലെ ഏറ്റവും വില കൂടിയ താരവും ആസിഫ് ആണ്.  3.20 ലക്ഷത്തിനാണ് മിഥുനെ ടീം സ്വന്തമാക്കിയത്.  

വിക്കറ്റ് കീപ്പർമാരായി അർജുൻ എ കെ (1.90 ലക്ഷം), മുൻ രഞ്ജി താരം സി എം തേജസ്‌ (60,000), ഭരത് സൂര്യ (50,000), ബാറ്റർമാരായി കേരള രഞ്ജി താരം വത്സൽ ഗോവിന്ദ് (3.20 ലക്ഷം ), അഭിഷേക് ജെ നായർ (1.70 ലക്ഷം), രാഹുൽ ശർമ (1.10 ലക്ഷം), അനന്ദു സുനിൽ (95,000), അരുൺ പൗലോസ് (1.20 ലക്ഷം), മുഹമ്മദ്‌ ഷാനു (50,000), ഫാസ്റ്റ് ബൗളേഴ്‌സ് ബേസിൽ എൻ പി (3.40 ലക്ഷം ), പവൻ രാജ് (2.90 ലക്ഷം), സ്പിന്നർമാരായ ബിജു നാരായണൻ (1 ലക്ഷം), വിജയ് വിശ്വനാഥ് (1 ലക്ഷം ) അമൽ രമേശ്‌ (80,000), ഓൾ റൗണ്ടേഴ്സ് ശറഫുദ്ധീൻ (4 ലക്ഷം),  അമൽ എ ജി (50,000),  ആഷിക് മുഹമ്മദ്‌ (70,000) എന്നിവരെയാണ് താര ലേലത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കിയത്.  

ടീം ഉടമ സർ സോഹൻ റോയ്,  ടീം അംബാസിഡർ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്,  ടീം സിഇഒ ഡോ.  എൻ പ്രഭിരാജ്,  ടീം മുഖ്യ പരിശീലകൻ വി എ ജഗദീഷ്,  വീഡിയോ അനലിസ്റ്റ് ആരോൺ ജോർജ്, ബേസിൽ എന്നിവർ താര ലേലത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News