Kerala Blasters Women : ബ്ലാസ്റ്റേഴ്സിന്റെ പെൺപ്പടയെ ഷരീഫ് ഖാൻ പരിശീലിപ്പിക്കും

Shareef Khan AV Kerala Blasters Women Team Coach ഗോകുലത്തിന്റെയും കേരള യുണൈറ്റഡ് എഫ്സിയുടെയും സഹപരിശീലകനായിരുന്നു ഷരീഫ് ഖാൻ.

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 08:54 PM IST
  • ഗോകുലത്തിന്റെയും കേരള യുണൈറ്റഡ് എഫ്സിയുടെയും സഹപരിശീലകനായിരുന്നു ഷരീഫ് ഖാൻ.
  • ഇന്ന് ജൂലൈ 25നാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വനിതാ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
  • തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഷരീഫിനെ മുഖ്യപരീശിലകനായി ബ്ലാസ്റ്റേഴ്സ് നിയമിക്കുന്നത്.
Kerala Blasters Women : ബ്ലാസ്റ്റേഴ്സിന്റെ പെൺപ്പടയെ ഷരീഫ് ഖാൻ പരിശീലിപ്പിക്കും

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വനിതാ ടീമിന്റെ കോച്ചിനെ പ്രഖ്യാപിച്ചു. മുൻ ഫുട്ബോൾ താരവും ഗോകുലം കേരള എഫ് സി പരീശില സംഘാംഗവുമായിരുന്ന ഷെരീഫ് ഖാൻ എവിയെ നിയമിച്ചതായി ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചുയെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 

ഗോകുലത്തിന്റെയും കേരള യുണൈറ്റഡ് എഫ്സിയുടെയും സഹപരിശീലകനായിരുന്നു ഷരീഫ് ഖാൻ. ഇന്ന് ജൂലൈ 25നാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വനിതാ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഷരീഫിനെ മുഖ്യപരീശിലകനായി ബ്ലാസ്റ്റേഴ്സ് നിയമിക്കുന്നത്. ഐ-ലീഗിന് പുറമെ ഐഎസ്എല്ലും വനിതാ ലീഗ് ആരംഭിക്കാൻ പദ്ധതിയിടുന്നു എന്നിരിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ടീം പ്രഖ്യാപനം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kerala Blasters Women (@keralablastersw)

ALSO READ : Bino George : ഇനി ഈസ്റ്റ് ബംഗാളിന് കപ്പെടുത്ത് കൊടുക്കാൻ ബിനോ ജോർജ് കൊൽക്കത്തയിലേക്ക്

പുരുഷ വനിത ടീമുകളുടെ ഡയറക്ടറായി രാജാ റിസ്വാനെ നേരത്തെ തന്നെ നിയമിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം കേരള എഫ്സിയുടെ ടീം മാനേജറായിരുന്നു റിസ്വാൻ. 

അതേസമയം ഏറ്റവും അവസാനമായി യുക്രൈനിയൻ താരം ഇവാൻ കലിയുഴ്നിയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ലോൺ അടിസ്ഥാനത്തിലാണ് മധ്യനിര താരത്തെ കേരള ടീമിൽ എത്തിച്ചിരിക്കുന്നത്. ഇവാന് പുറമെ മുൻ ഒഡീഷ എഫ്സി താരം വിക്ടർ മോംഗിൽ ഗ്രീക്ക്-ഓസീസ് താരം അപോസ്തോലോസ് ഗ്യിയാനു എന്നീ വിദേശ താരങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കരേറിൽ പുതുതായി ഏർപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ലിറ്റിൽ അഡ്രിയാൻ ലൂൺ തന്റെ കരാർ കേരള ടീമുമായി 2024 വരെ നീട്ടുകയും ചെയ്തു. കൂടാതെ ഇന്ത്യൻ താരങ്ങളായ സൌരവ്, ബ്രിസ് മിറാൻഡ എന്നിവരുമായി ബ്ലാസ്റ്റേഴ്സ് കാരറിൽ ഏർപ്പെടുകയും ചെയ്തു.

ALSO READ : Kerala Blaster FC : ആ പ്രതീക്ഷയും അവസാനിച്ചു; പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ല

പ്രീ-സീസണിനായി ബ്ലാസ്റ്റേഴ്സി യുഎഇലേക്ക് പോകുമെന്ന് ക്ലബ് അറിയിച്ചു. ഓഗസ്റ്റ് അവസാനം നടക്കുന്ന പ്രീ-സീസൺ മത്സരത്തിൽ മൂന്ന് യുഎഇ ക്ലബുമായിട്ടാണ് ഇവാൻ വുകോമാനോവിച്ചിന്റെ സംഘം ഏറ്റുമുട്ടുന്നത്. അൽ നസ്ർ എസ് സി, ഡിബ്ബാ എഫ് സി, ഹട്ടാ ക്ലബ് എന്നീ ടീമുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ മത്സരങ്ങൾ കളിക്കുക. 

കൂടാതെ നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂര്‍ണമെന്റില്‍ പങ്കെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ടീം ലണ്ടിലെത്തി. നാളെ ജൂലൈ 26നാണ് ആദ്യ മത്സരം. ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമില്‍ നിന്നും സീനിയര്‍ ടീമില്‍ നിന്നുമുള്ള കളിക്കാരും, ജിവി രാജയില്‍ നടത്തുന്ന അക്കാദമിയില്‍ നിന്നുള്ള കളിക്കാരും ടീമിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമംഗങ്ങളായ ജീക്‌സണ്‍ സിങ്, ഹോര്‍മിപാം റൂയിവ, ആയുഷ് അധികാരി, ബിജോയ് വര്‍ഗ്ഗീസ്, സച്ചിന്‍ സുരേഷ്, ഗിവ്‌സണ്‍ സിങ് എന്നിവരാണ് 18 അംഗ ടീമിലെ ശ്രദ്ധേയരായ താരങ്ങള്‍. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News