ISL 2021-22 : 'പെണ്ണുങ്ങളോടാ കളിച്ചത്'; സന്ദേശ് ജിങ്കന്റെ വാക്കുകൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ; അവസാനം മാപ്പുമായി താരമെത്തി

Sandesh Jhingan ഇന്നലെ ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹൻ ബഗാൻ  മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിൽ എടികെ പുറത്ത് വിട്ട വീഡിയോയിലാണ് ജിങ്കൻ (Jhingan) വിവാദപരമായ വാക്കുകൾ ഉന്നയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 04:54 PM IST
  • ജിങ്കനോടുള്ള ആദരസൂചകമായി മാറ്റിവെച്ചിരുന്ന ജേഴ്സി നമ്പർ 21 തിരിച്ചു കൊണ്ടുവരണമെന്ന് മഞ്ഞപ്പട തങ്ങളുടെ പോസ്റ്റിൽ കുറിച്ചു.
  • സ്ത്രീകളെ വിലകുറിച്ച് കാണുന്നത് ഒന്നും ശരിയായ മാനസിക നിലപാടല്ലയെന്നും മഞ്ഞപ്പട തങ്ങളുടെ കുറുപ്പിൽ രേഖപ്പെടുത്തി.
ISL 2021-22 : 'പെണ്ണുങ്ങളോടാ കളിച്ചത്'; സന്ദേശ് ജിങ്കന്റെ വാക്കുകൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ; അവസാനം മാപ്പുമായി താരമെത്തി

ഗോവ: കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം സ്ത്രീകൾക്കെതിരെ കളിച്ചത് പോലെയെന്ന് എടികെ മോഹൻ ബഗാൻ പ്രതിരോധ താരം സന്ദേശ് ജിങ്കന്റെ വാക്കുകൾ വിവാദത്തിൽ. ഇന്നലെ ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹൻ ബഗാൻ  മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിൽ എടികെ പുറത്ത് വിട്ട വീഡിയോയിലാണ് ജിങ്കൻ (Jhingan) വിവാദപരമായ വാക്കുകൾ ഉന്നയിച്ചിരിക്കുന്നത്. 

"പെണ്ണുങ്ങൾക്കൊപ്പമാണ് കളിച്ചത്, പെണ്ണുങ്ങൾക്കൊപ്പം"  എന്ന് അർഥം വരുന്ന രീതിയിൽ ഹിന്ദയിൽ ക്യാമറയിൽ നോക്കി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറയുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ ഇന്ത്യൻ പ്രതിരോധ താരത്തിനെതിരെ മഞ്ഞപ്പട രംഗത്തെത്തുകയും ചെയ്തു. 

ALSO READ : ISL 2021-22 | പുഷ്പ സ്റ്റൈലിൽ സിപോവിച്ച്; ആദ്യമായി ഒരു സീസണിൽ ഏഴ് ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

ജിങ്കനോടുള്ള ആദരസൂചകമായി മാറ്റിവെച്ചിരുന്ന ജേഴ്സി നമ്പർ 21 തിരിച്ചു കൊണ്ടുവരണമെന്ന്  മഞ്ഞപ്പട തങ്ങളുടെ പോസ്റ്റിൽ കുറിച്ചു. സ്ത്രീകളെ വിലകുറച്ച് കാണുന്നത് ഒന്നും ശരിയായ മാനസിക നിലപാടല്ലയെന്നും മഞ്ഞപ്പട തങ്ങളുടെ കുറുപ്പിൽ രേഖപ്പെടുത്തി. 

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഉപനായകൻ പദവിയിലുള്ള താരത്തിന്റെ ഇത്തരത്തിലുള്ള ലൈംഗീക വിഭജന മനോഭാവം ശരിയല്ലയെന്നും, എന്താ പെൺക്കുട്ടികൾ അത്രയ്ക്ക് മോശമാണോ എന്നും ചിലർ ഇന്ത്യൻ പ്രതിരോധ താരത്തിനെതിരെ ചോദ്യം ഉയർത്തുകയും ചെയ്തു. 

ALSO READ : ISL 2021-22 | പത്ത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്സിനെ ഒന്നും ചെയ്യാനാകാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

അടുത്ത സീസണിൽ മൈതാനങ്ങൾ തുറന്നാൽ താരം ഇന്ത്യയിൽ തന്നെ ഉണ്ടെങ്കിൽ ഇതിനുള്ള മറുപടി നേരിട്ട് കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് നൽകുമെന്നും ചില ആരാധകർ സോഷ്യൽ മീഡിയ കുറിച്ചു.

അതേസമയം തന്റെ വാക്കുകൾ വിവാദമായതോട് ജിങ്കൻ മാപ്പുമായി രംഗത്തെത്തി. 

മത്സരം ജയിക്കാനാകത്തതിന്റെ രോക്ഷത്തിൽ പറഞ്ഞ് പോയതാണ്. ഒരിക്കലും തന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിനെ ഉദ്ദേശിച്ചല്ല. ബ്ലാസ്റ്റേഴ്സിന് ഒരിക്കലും താൻ അങ്ങനെ കാണാറില്ല ജിങ്കൻ തന്റെ മാപ്പ് രേഖപ്പെടുത്തിയ പോസ്റ്റിൽ പറഞ്ഞു.

എന്നെ വ്യക്തിപരമായി അറിയുന്നവർക്കറിയാം ഞാൻ ഇന്ത്യൻ വനിതാ ടീമിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നയാളാണ്. എനിക്ക് അമ്മ, പെങ്ങൾ, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നു താരം തന്റെ പോസ്റ്റിൽ കുറിച്ചു. 

തന്റെ സഹകളിക്കാരനോടുള്ള തർക്കത്തിനിടെ ഉണ്ടായ വാക്കുകളാണിത്. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു മുൻ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ALSO READ : ISL 2021-22 | ഒഡീഷയെ വീണ്ടും തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്

ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്സ് എടികെ മത്സരം 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. ജയം ഏകദേശം ഉറപ്പിച്ച കേരളത്തിന്റെ പ്രതീക്ഷയെ തകിടം മറിച്ച് 96-ാം മിനിറ്റൽ ഗോൾ കണ്ടെത്തിയാണ് മോഹൻ ബഗാൻ സമനില കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News