IPL 2023 : രാജസ്ഥാന് തുടർ തോൽവി; ഡുപ്ലെസി-മാക്സ്വെൽ കരുത്തിൽ ആർസിബിക്ക് ജയം

IPL RCB vs RR : ആദ്യം ബാറ്റ് ചെയ്ത ആർസിബി 190 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. രാജസ്ഥാന് നിശ്ചിത ഓവറിൽ 182 റൺസെടുക്കാനെ സാധിച്ചുള്ളൂ

Written by - Jenish Thomas | Last Updated : Apr 23, 2023, 08:26 PM IST
  • ആദ്യം ബാറ്റ് ചെയ്ത ആർസിബി 190 റൺസ് വിജയലക്ഷ്യം ഉയർത്തി
  • രാജസ്ഥാന് 182 റൺസെടുക്കാനെ സാധിച്ചുള്ളൂ
  • ഗോൾഡൻ ഡക്കായി വിരാട് കോലി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി
  • 22 റൺസെടുത്താണ് സഞ്ജു പുറത്തായത്
IPL 2023 : രാജസ്ഥാന് തുടർ തോൽവി; ഡുപ്ലെസി-മാക്സ്വെൽ കരുത്തിൽ ആർസിബിക്ക് ജയം

ബെംഗളൂരു : ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് തുടർ തോൽവി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബ്ലാംഗ്ലൂരുവിനോട് ഏഴ് റൺസിനാണ് സഞ്ജു സാംസണിന്റെ സംഘത്തിന്റെയും തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി 190 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ 182 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ഓപ്പണർ ഫാഫ് ഡ്യുപ്ലെസിസിന്റെയും ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിന്റെയും ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ആർസിബി രാജസ്ഥാനെതിരെ 190 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 127 റൺസിന്റെ പാർട്ടണെർഷിപ്പാണ് ഒരുക്കിയത്. ഒരുഘട്ടത്തിൽ ബാംഗ്ലൂരിന്റെ സ്കോർ ബോർഡ് 200 കടക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കൻ താരം റൺഔട്ടായി പുറത്താകുന്നത്. തുടർന്ന് ദിനേഷ് കാർത്തിക് മാത്രമാണ് ആർസിബിയുടെ സ്കോർ ബോർഡിൽ രണ്ടക്കം കണ്ടത്.

ALSO READ : IPL 2023 : അർഷ്ദീപ് സിങ് എറിഞ്ഞുടച്ച സ്റ്റമ്പിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും; രണ്ട് എസ് യു വി കാറുകൾ വാങ്ങാം

മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി വിരാട് കോലി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത് ആരാധകരിൽ നിരാശ സൃഷ്ടിച്ചു. ട്രെൻഡ് ബോൾട്ട് പന്തിൽ എൽബിഡബ്ലിയുവിലൂടെ താരം പുറത്താകുകയായിരുന്നു. രാജസ്ഥാനായി ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം നേടി. ആർ അശ്വിനും യുസ്വന്ദ്ര ചഹലും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു. 

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ സ്റ്റാർ ബാറ്റർ ജോസ് ബട്ലറെ നഷ്ടമായി. തുടർന്ന് ഓപ്പണ യഷസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കൽ ചേർന്ന് മെല്ലെ രാജസ്ഥാൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. കുറഞ്ഞ സ്ട്രൈക് റേറ്റിന്റെ പേരിൽ വിമർശനം നേരിട്ട ദേവ്ദത്ത് പടിക്കൽ അർധ സെഞ്ചുറി നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 98 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

എന്നാൽ സഞ്ജു സാംസണും വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹത്മയറും അധികം നേരം ക്രീസിൽ തുടരാൻ സാധിക്കാതെ വന്നപ്പോൾ രാജസ്ഥാൻ തോൽവി ഏകേദശ മനസ്സിലാക്കി കളഞ്ഞു. 15 പന്തിൽ 22 റൺസെടുത്താണ് സഞ്ജു പുറത്തായത്. ധ്രുവ് ജുറെൽ ആവസാന ഓവറുകളിൽ ശ്രമം നടത്തിയെങ്കിലും രാജസ്ഥാന് വിജയലക്ഷ്യം കണ്ടെത്താൻ സാധിച്ചില്ല. ഇംപാക്ട് പ്ലെയറായി മലയാളി താരം അബ്ദുൽ ബാസിത് എത്തിയെങ്കിലും രാജസ്ഥാൻ വിജയം എട്ട് റൺസകലെ നിൽക്കുകയായിരുന്നു. ആർസിബിക്കായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ നേടി. മുഹമ്മദ് സിറാജും ഡേവിഡ് വില്ലിയും ഓരോ വിക്കറ്റുകൾ വീതം നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News