IPL 2023: അടിച്ചു തകർത്ത് വിജയ് ശങ്കറും സുദർശനും; ഗുജറാത്തിന് കൂറ്റൻ സ്കോർ

KKR vs GT: കൊൽക്കത്തയുടെ ബൌളർമാരെ നിർഭയം നേരിട്ട വിജയ് ശങ്കറാണ് ഗുജറാത്തിൻറെ സ്കോർ 200 കടന്നതിൽ പ്രധാന പങ്കുവഹിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 05:37 PM IST
  • ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.
  • ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു.
  • പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിൻറെ സ്കോർ 50 കടന്നു.
IPL 2023: അടിച്ചു തകർത്ത് വിജയ് ശങ്കറും സുദർശനും; ഗുജറാത്തിന് കൂറ്റൻ സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. അർധ സെഞ്ച്വറികൾ നേടിയ വിജയ് ശങ്കറിൻറെയും സായ് സുദർശൻറെയും പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 

ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിൻറെ സ്കോർ 50 കടന്നു. 12-ാം ഓവറിൽ ടീം സ്കോർ 100 കടന്നതോടെ കൊൽക്കത്ത അപകടം മണത്തു. ഗില്ലും സുദർശനും മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. 31 പന്തിൽ നി്ന്ന് 39 റൺസുമായി ഗില്ലും പിന്നാലെ 14 റൺസുമായി അഭിനവ് മനോഹറും പുറത്തായി. 

ALSO READ: 'ഒന്ന്' മാത്രം ലക്ഷ്യമിട്ട് പഞ്ചാബ്, ആദ്യ ജയം തേടി ഹൈദരാബാദ്; ഇന്ന് വമ്പൻ പോരാട്ടം

38 പന്തുകൾ നേരിട്ട സായ് സുദർശൻ 3 ബൌണ്ടറികളും 2 സിക്സറുകളും സഹിതം 53 റൺസ് നേടിയാണ് മടങ്ങിയത്.  തുടക്കം മുതൽ ആക്രമിച്ച് കളിച്ച വിജയ് ശങ്കറാണ് ഗുജറാത്തിൻറെ സ്കോർ 200 കടത്തിയതിൽ നിർണായക പങ്കുവഹിച്ചത്. 24 പന്തിൽ 62 റൺസുമായി വിജയ് പുറത്താകാതെ നിന്നു. 4 ബൌണ്ടറികളും 5 സിക്സറുകളുമാണ് വിജയ് ശങ്കറിൻറെ ബാറ്റിൽ നിന്ന് പിറന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ 4 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News