IPL 2023: ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; ഗുജറാത്തും ലക്നൗവും നേർക്കുനേർ

LSG vs GT predicted 11: ജയത്തോടെ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഉറച്ചാകും ലക്നൗ ഇന്നിറങ്ങുക. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 10:48 AM IST
  • ഏക്ന സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
  • 6 കളികളിൽ 4ലും ജയിച്ച ലക്നൗ സൂപ്പർ ജയന്റ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
  • 5 കളികളിൽ 3ലും ജയിച്ച ഗുജറാത്ത് ടൈറ്റൻസ് 6 പോയിന്റുമായി നാലാം സ്ഥാനത്താണ്.
IPL 2023: ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; ഗുജറാത്തും ലക്നൗവും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ ലക്നൗ സൂപ്പർ ജയൻറ്സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലക്നൗവിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഒന്നാമത് എത്താം. മറുഭാഗത്ത് ആദ്യ നാലിൽ തുടരാൻ ഗുജറാത്തിന് ഇന്ന് വിജയം അനിവാര്യമാണ്. ലക്നൗവിൻറെ ഹോം ഗ്രൌണ്ടായ ഏക്ന സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 

ഈ സീസണിൽ ഇതുവരെ കളിച്ച 6 കളികളിൽ 4ലും ജയിച്ച ലക്നൗ സൂപ്പർ ജയന്റ്‌സ് പോയിന്റ് പട്ടികയിൽ 8 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മറുവശത്ത്, ഇതുവരെ കളിച്ച 5 കളികളിൽ 3ലും ജയിച്ച ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ 6 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഐപിഎല്ലിൽ ഇതുവരെ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു.  

ALSO READ: പോര് മുറുകുന്നു; റൺവേട്ടയിൽ മുന്നിലാര്? പർപ്പിൾ ക്യാപ് ആരുടെ തലയിൽ?

ഏക്ന സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ബാറ്റ്സ്മാൻമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയാണ് കാണാനായത്. സ്പിന്നർമാരെ തുണക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് ലക്നൗവിലേത്. കളി പുരോഗമിക്കുമ്പോൾ ബാറ്റിംഗ് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറും. അതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 160 റൺസാണ് ഈ ഗ്രൌണ്ടിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ.  രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഇവിടെ മികച്ച റെക്കോർഡുകളാണുള്ളത്. 60% വിജയവും നേടിയത് ചേസിംഗ് ടീമുകളാണ്.  

സാധ്യതാ ടീം

ലക്നൗ സൂപ്പർ ജയൻറ്സ്: കെ.എൽ രാഹുൽ (C), കെയ്ൽ മേയേഴ്സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (WK), ആയുഷ് ബഡോണി, നവീൻ ഉൾ ഹഖ്, അവേഷ് ഖാൻ, യുധ്വിർ സിംഗ് ചരക്, രവി ബിഷ്‌ണോയി

ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ(W), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (C), വിജയ് ശങ്കർ/അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷാമി, മോഹിത് ശർമ/നൂർ അഹമ്മദ് (ഇംപാക്ട്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News