പടിക്കൽ കൊണ്ട് കലം ഉടച്ച പോലെയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോൽസ് ഐപിഎൽ 2023 സീസണിൽ പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ടീം ഇപ്പോൾ അത്ഭുതത്തിന്റെയും ഭാഗ്യത്തിന്റെയും കടാക്ഷത്തിനായി കാത്തിരിക്കുകയാണ് പ്ലേ ഓഫിലേക്ക് പ്രവേശനം നേടാൻ. ആർസിബിയോടെ വലിയ മാർജിനിൽ തോറ്റതോടെ നെറ്റ് റൺ റേറ്റിലുണ്ടായിരുന്ന ആ മേധാവിത്വം രാജസ്ഥാന് നഷ്ടമായി. ഇനി അത്ഭുതമല്ലാതെ മറ്റൊന്നു രാജസ്ഥൻ ആരാധകർ പ്ലേ ഓഫ് പ്രവേശനത്തിനായി പ്രതീക്ഷിക്കുന്നില്ല.
സീസണിലെ ഏറ്റവും അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നം ഇപ്പോഴും വീദുരതയിലാണ്. 14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസുമാണ് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനത്തിനുള്ള വെല്ലുവിളി. സഞ്ജുവിനും കൂട്ടർക്കും പ്ലേ ഓഫിലേക്ക് പ്രവേശിക്കണമെങ്കിൽ മുംബൈയുടെയും ആർസിബിയുടെയും ഇന്ന് നടക്കുന്ന മത്സരങ്ങൾ നടക്കണം. അല്ലെങ്കിൽ രാജസ്ഥാന് ഐപിഎൽ 2023 സീസണിലെ പ്ലേ ഓഫ് പ്രവേശനം ഒരു സ്വപ്നമായി തന്നെ നിലനിൽക്കും. മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോൾ ടേബിൾ ടോപ്പറായ ഗുജറാത്ത് ടൈറ്റൻസാണ് നിർണായക മത്സരത്തിൽ ആർസിബിയുടെ എതിരാളി.
രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ഇങ്ങനെ
ഭാഗ്യം എങ്ങനെ കടാക്ഷിക്കുമെന്നാണ് രാജസ്ഥാൻ കാത്തിരിക്കുന്നത്. ഇന്ന് മത്സരങ്ങൾ നടന്നില്ലെങ്കിൽ രാജസ്ഥാൻ പ്രതീക്ഷ ഒന്നും കരുതാതെ സീസണിന്റെ പുറത്തേക്ക് പോകാം. കാരണം ആർസിബി ഗുജറാത്ത് മത്സരം നടക്കുന്ന ബെംഗളൂരുവിൽ കനത്ത മഴ പെയ്യുകയാണ്. മഴ മാറിയില്ലെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റുകൾ വീതം നൽകും. തുടർന്ന് ബാംഗ്ലൂരിന്റെ പോയിന്റ് 15 ആയി ഉയരും.
അതേസമയം മത്സരം നടന്നാൽ ഗുജറാത്ത് ബാംഗ്ലൂരിനെ തോൽപ്പിക്കണം. അങ്ങനെ ചുമ്മാ തോൽപ്പിച്ചാൽ പോരാ കുറഞ്ഞപക്ഷം മൂന്ന് പന്തുകൾ ബാക്കി നിർത്തുകൊണ്ട് ജിടി ജയം കണ്ടെത്തിയാലോ, അല്ലെങ്കിൽ ആറ് റൺസ് വ്യത്യാസത്തിൽ ഗുജറാത്ത് ആർസിബിയെ തോൽപ്പിക്കണം എന്നാൽ മാത്രമെ രാജസ്ഥാൻ പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
ഇവയ്ക്കെല്ലാം പുറമെ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസും തോൽക്കണം. 14 പോയിന്റുള്ള മുംബൈക്ക് എസ്ആർച്ചിനോട് ജയിച്ചാൽ രാജസ്ഥാന് ആർസിബിയുടെ മത്സരത്തിനായി കാത്തിരിക്കേണ്ടി വരില്ല. നെറ്റ് റൺ റേറ്റ് കുറവുള്ള മുംബൈ എങ്ങനെ തോറ്റാലും രാജസ്ഥാനെ ബാധിക്കില്ല. പക്ഷെ ജയിക്കാൻ മാത്രം പാടില്ല. നിലവിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...