IPL Mega Auction Live Updates : രാജസ്ഥാൻ റോയൽസിലെ മലയാളി സാന്നിധ്യം മൂന്നായി. ക്യാപ്റ്റൻ സഞ്ജു സാംസണിനും ഓപ്പണിങ് താരവുമായ ദേവദത്ത് പടിക്കല്ലിനും പിന്നാലെ മറ്റൊരു മലയാളി താരവും രാജസ്ഥാന്റെ ഭാഗമായി. 40 ലക്ഷം അടിസ്ഥാന തുകയുള്ള കർണാടകയുടെ മലയാളി താരത്തെ 1.4 കോടി രൂപയ്ക്കാണ് ജയ്പൂർ ആസ്ഥാനമായ ടീം നേടിയത്.
2021 സീസണിൽ കൊൽക്കത്ത നൈറ്റ റൈഡേഴ്സിന്റെ താരമായിരുന്ന ആദ്യ അവസരത്തിൽ തഴയുകയായിരുന്നു. ഇത്തരത്തിൽ അൺസോൾഡായ താരങ്ങളെ വീണ്ടും പരിഗണിക്കവെ കരുണിനായി കെകെആറും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തിയിരുന്നു. 7.75 കോടിക്കാണ് മുൻ ആർസിബി ഓപ്പണർ ആയിരുന്ന പടിക്കല്ലിനെ രാജസ്ഥാൻ സ്വന്തമാക്കുന്നത്.
Started in blue, now in #TATAIPLAuction | #RoyalsFamily | @karun126 pic.twitter.com/AVLZe9zheq
— Rajasthan Royals (@rajasthanroyals) February 13, 2022
അതേസമയം ഐപിഎൽ 2022ലേക്ക് ഇവർ മൂന്ന് പേരെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങൾക്കും അവസരം ലഭിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേസിൽ തമ്പി, ചെന്നൈയിൽ ലേലത്തിലൂടെ തന്നെ തുടരുന്ന കെ.എം അസിഫ് രണ്ടാം അവസരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായവിഷ്ണു വിനോദ് എന്നിവരാണ് ഇതുവരെ ഐപിഎല്ലിന്റെ ഭാഗമാകാൻ അവസരം ലഭിച്ചരിക്കുന്നത്. 2014 സീസണിൽ കരുൺ രാജസ്ഥാന്റെ ഭാഗമായിരുന്നു.
അതേസമയം മുൻ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ കാര്യത്തിൽ അവ്യക്തം തുടരുകയായണ്. താരത്തിന് ഇനി അവസരമുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തമല്ല. താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന താരത്തെ അക്സിലറേറ്റഡ് ഓക്ഷൻ ലിസ്റ്റൽ ഉൾപ്പെടുത്തിട്ടില്ല. നിലവിൽ ആദ്യഘട്ടത്തിൽ ആരും എടുക്കാത്ത താരങ്ങളെ വീണ്ടും പരിഗണിക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.