IPL 2022 Latest Update : ബേസിൽ തമ്പിക്ക് പുറമെ മറ്റൊരു മലയാളി പേസർക്കും ഐപിഎൽ 2022 സീസണിലേക്ക് വഴിതെളിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ താരമായ കെ.എം അസിഫിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. അടിസ്ഥാന തുകയായ 20 ലക്ഷം രൂപയ്ക്കാണ് ചെന്നൈ തങ്ങളുടെ താരത്തെ തന്നെ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
Namma Chetta checked in #YelloveAgain! #SuperAuction #WhistlePodu pic.twitter.com/BPILRx983n
— Chennai Super Kings - Mask Pdu Whistle Pdu! (@ChennaiIPL) February 12, 2022
30 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ നിന്ന് ഐപിഎൽ 2022ന് ലേലത്തിലൂടെ ഭാഗമാകുന്ന താരങ്ങളുടെ എണ്ണം മൂന്നായി. കെസിഎ താരമായ റോബിൻ ഉത്തപ്പയെ സിഎസ്കെ തന്നെയാണ് സ്വന്തമാക്കയിരിക്കുന്നത്. ബേസിലനെയും അസിഫിനെയും കൂടാതെ മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ഉൾപ്പെടെ 11 കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളാണ് അന്തിമപട്ടികയിൽ ഇടം നേടിട്ടുള്ളത്.
ALSO READ : IPL Auction 2022 Live Updates | മലയാളി പേസർ ബേസിൽ തമ്പി മുംബൈ ഇന്ത്യൻസിൽ; സ്വന്തമാക്കിയത് അടിസ്ഥാന തുകയ്ക്ക്
അസിഫിനെയും ഉത്തപ്പയ്ക്ക പുറമെ ലേലത്തിൽ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ താരമായ ദീപക് ചഹർ, ഡ്വെയിൻ ബ്രാവോ, അമ്പാട്ടി റായിഡു, തുഷാർ ദേശ്പാണ്ഡെ എന്നിവരെയാണ് സ്വന്തമാക്കിയത്. നായകൻ എം.എസ് ധോണി, രവീന്ദ്ര ജഡേജ, മോയിൻ അലി, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരെ സിഎസ്കെ ടീമിൽ നിലനിർത്തിയിരുന്നു. നിലവിൽ 24.35 കോടി രൂപയാണ് ചെന്നൈയുടെ പക്കലുള്ളത്.
അതേസമയം കേരളത്തിന്റെ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരായ മുഹമ്മദ് അസ്ഹറുദ്ദീനെയും വിഷ്ണു വിനോദിനെയും ആരും സ്വന്തമാക്കിയില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.