ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തര്‍ കളത്തില്‍. കെ എല്‍ രാഹുല്‍ നേതൃത്വം നല്‍കുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
2022ല്‍ റണ്ണറപ്പുകളായിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മറുഭാഗത്ത് കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫില്‍ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസം ലക്‌നൗ ക്യാമ്പിലുണ്ട്. പ്രതിഭാധനരായ ഒരുപിടി താരങ്ങളുമായാണ് ഇരുടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇരുടീമുകളും ഏറെക്കുറെ തുല്യ ശക്തികളാണെന്ന് തന്നെ പറയാം.
ALSO READ: ജീവൻ മരണ പോരാട്ടത്തിന് കോൺഗ്രസ്; വാരണാസിയില്‍ മോദിയുടെ എതിരാളിയെ പ്രഖ്യാപിച്ചു
ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നീ അപകടകാരികളായ താരങ്ങളാണ് രാജസ്ഥാന് വേണ്ടി ബാറ്റിംഗ് വെടിക്കെട്ടിന് ഒരുങ്ങുന്നത്. കെ എല്‍ രാഹുലും ക്വിന്റണ്‍ ഡീ കോക്കും മാര്‍ക്കസ് സ്‌റ്റോയിനിസും ഏത് പേരുകേട്ട ബൗളിംഗ് നിരയ്ക്കും തലവേദനയാകുന്ന താരങ്ങളാണ്. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരികെ എത്തുന്ന കെ.എല്‍ രാഹുലിന്റെയും ഇന്ത്യന്‍ ടീമിലേയ്ക്ക് വിളി കാത്തിരിക്കുന്ന സഞ്ജു സാംസണിന്റെയും പ്രകടനത്തിലേയ്ക്കാകും ഇന്ന് ഏവരും ഉറ്റുനോക്കുന്നത്.
സ്പിന്നര്‍മാരുടെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ ഏറെ നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍. രാജസ്ഥാന് വേണ്ടി രവിചന്ദ്രന്‍ അശ്വിനും യുസ്വേന്ദ്ര ചഹലും ഇറങ്ങുമ്പോള്‍ രവി ബിഷ്‌ണോയിയും അമിത് മിശ്രയുമാണ് ലക്‌നൗവിന്റെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുക.
രാജസ്ഥാനും ലക്‌നൗവും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലൂടെ കാണാം. ജിയോ സിനിമ ആപ്പിലൂടെ മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് കാണാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.