മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഇനി പുതിയ ക്യാപ്റ്റന്‍. അടുത്ത സീസണില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഓള് റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇനി മുംബൈയെ നയിക്കുക. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് കഴിഞ്ഞ മാസമാണ് കൂടുമാറി മുംബൈയിലെത്തിയത്.
രോഹിത് ശര്‍മ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റുമെന്നും പകരം ഹാര്‍ദ്ദികിനെ നായകനാക്കുമെന്നും നേരത്തെ തന്നെ അഭ്യൂഹം ഉയര്‍ന്നിരുന്നു. ഭാവി മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ പെര്‍ഫോര്‍മന്‍സ് മാനേജര്‍ മഹേള ജയവര്‍ധന പ്രസ്താവനയില്‍ പറഞ്ഞു. രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ 2013 മുതല്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: 31.4 കോടി രൂപ പോക്കറ്റില്‍!! എംഎസ് ധോണിയുടെ CSK വാങ്ങാൻ ലക്ഷ്യമിടുന്ന താരങ്ങള്‍ ഇവരാണ്
റിക്കി പോണ്ടിംഗില്‍ നിന്നാണ് രോഹിത് ശര്‍മ്മ മുംബൈയുടെ നായക സ്ഥാനം ഏറ്റെടുത്തത്. പിന്നീട് അഞ്ച് തവണ ടീമിനെ കിരീടം ചൂടിക്കാന്‍ രോഹിത്തിന് കഴിഞ്ഞു. ആറ് സീസണുകളില്‍ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. 2015 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 92 മത്സരങ്ങളില്‍ താരം നീലക്കുപ്പായമണിഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനെ നയിച്ചത് ഹാര്‍ദ്ദിക്കായിരുന്നു. രണ്ട് തവണയും ടീമിനെ ഫൈനലില്‍ എത്തിച്ചെന്ന് മാത്രമല്ല, ഒരു തവണ ടൈറ്റന്‍സിനെ ജേതാക്കളാക്കുകയും ചെയ്തു. 15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെ മുംബൈ സ്വന്തമാക്കിയത്. ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദ്ദിക് മുംബൈയിലെത്തിയതിന് പിന്നാലെ ടൈറ്റന്‍സും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാന്‍ ഗില്ലാണ് ടൈറ്റന്‍സിന്റെ പുതിയ നായകന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.