IPL 2024 Updates : ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പുതിയ സീസൺ സംബന്ധിച്ചുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പ്രത്യേകിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഐക്കൺ എം എസ് ധോണിയുടെ അവസാനത്തെ ഐപിഎൽ ആകുമോ ഇത് എന്ന ചർച്ചയും ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുകയാണ്. 2023 സീസണിൽ കപ്പ് ഉയർത്തി കിരീട നേട്ടത്തിൽ മുംബൈയ്ക്കൊപ്പമെത്തിയ സിഎസ്കെയിൽ താൻ അടുത്ത സീസണിലും ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ താരം ഇനി വിക്കറ്റുകൾ പിന്നിൽ ഉണ്ടാകുമോ എന്ന സംശയവും ഇതിനിടെ ഉയർന്നിരുന്നു.
എന്നാൽ ധോണി ചെന്നൈക്ക് വേണ്ടിയുള്ള പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ നേരത്തെ വൈറലായിരുന്നു. അതെതുടർന്ന് ആ സംശയങ്ങൾ ഏകദേശം അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ധോണി തന്നെ ആരാധകരിൽ പുതിയ സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും തിരി കൊളിത്തിരിയിരിക്കുകയാണ്. താരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ഒരു ചെറിയ കുറിപ്പാണ് ആരാധകരിൽ വലിയ ആശങ്കയും അതുപോലെ തന്നെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ സീസണിൽ താൻ പുതിയ റോളിൽ എത്തുകയാണെന്ന് ധോണി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
"പുതിയ സീസണിനും പുതിയ റോളിനുമായി കാത്തിരിക്കാനാകുന്നില്ല. കാത്തിരിക്കൂ" എന്നാണ് ധോണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം എന്താണെന്നുള്ള ഒരു വ്യക്തതയും താരം നൽകിട്ടില്ല. കൂടാതെ പുതിയ സീസൺ എന്ന് താരം ഉദ്ദേശിച്ചിരിക്കുന്നത് ഐപിഎൽ 2024 ആണോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്തൊക്കെ തന്നെയാണെങ്കിലും ധോണിയുടെ പോസ്റ്റ് നിമിഷ നേരങ്ങൾ കൊണ്ട് വൈറലായി.
താരം ഇനി കോച്ചായി എത്തുമോ, അതോ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ് മെന്ററാകുമോ എന്നുള്ള സംശയങ്ങളാണ് ആരാധകർക്കിടിയിൽ ഉടലെടുത്തിരിക്കുന്നത്. എന്ത് തന്നെയാണെങ്കിലും സംഭം എന്താണെറിയാൻ കാത്തിരിക്കാം...
അതേസമയം ഐപിഎൽ 2024ന് മുന്നോടിയായിട്ടുള്ള സിഎസ്കെയുടെ പ്രീ-സീസൺ ക്യാമ്പ് പുരോഗമിക്കുകയാണ്. ഇന്ത്യൻ പേസർ ദീപക് ചഹർ, സിമർജിത് സിങ്, രാജ്യവർധൻ ഹങ്ഗർഗേക്കർ, മുകേഷ് ചൌധരി, പ്രശാന്ത് സൊളാങ്കി, അജയ് മണ്ടൽ തുടങ്ങിയ താരങ്ങൾ പ്രീ-സീസൺ ക്യാമ്പിൽ എത്തി ചേരുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷമാണ് ദീപക് ചഹർ ഒരു പൊതമത്സരത്തിന്റെ ഭാഗമാകുന്നത്. അതേസമയം ധോണി ഇതുവരെ ചെന്നൈ ക്യമ്പിലെത്തിട്ടില്ല. സിഎസ്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉദ്ഘാടന മത്സരത്തിലൂടെയാണ് ഐപിഎൽ 2024 സീസണിന് തുടക്കമാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.