മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ന് മെയ് 14ന് ഉച്ചയ്ക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സ് താരം അമ്പട്ടി റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്റെ അവസാന ഐപിഎൽ സീസൺ ആണിതെന്നും 13 വർഷത്തെ കരിയറിൽ രണ്ട് മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചുയെന്നും ട്വിറ്ററിൽ കുറിച്ചാണ് റായിഡു തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ആ ട്വീറ്റ് മിനിറ്റുകളുടെ ആയുസ് കൊണ്ട് ഡിലീറ്റ് ആക്കപ്പെടുകയും ചെയ്തു.
അതിന് ശേഷം ഉടൻ തന്നെ സിഎസ്കെയുടെ സിഇഒ കാശി വിശ്വനാഥൻ റായിഡുവിന്റെ വിരമിക്കൽ നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. താരത്തിന് ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല അതിന്റെ നിരാശയിലാണ് റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തികൊണ്ട് ട്വീറ്റ് ചെയ്തതെന്ന് കാശി വിശ്വനാഥൻ ഇന്ത്യൻ എക്സ്പ്രസിനോടായി പറഞ്ഞു.
ALSO READ : IPL 2022 : വാങ്കെഡെയിൽ പവർ കട്ട് ; മുംബൈ ഇന്ത്യൻസ് ചെന്നൈ മത്സരത്തിന് ഡിആർഎസ് ഇല്ല
അതിന് പിന്നാലെ ഇത് സിഎസ്കെയ്ക്കുള്ളിൽ അസ്വാരസങ്ങളുണ്ടെന്ന് സൂചന നൽകുന്ന രണ്ടാമത്തെ സംഭവമാണെന്നുള്ള സംശയങ്ങൾ സോഷ്യൽ മീഡയയിൽ ആരാധകർ പ്രകടിപ്പിച്ചു. എം എസ് ധോണിയെ മാറ്റി രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയതും മറിച്ച ക്യാപ്റ്റൻസി ജഡേജയിൽ നിന്ന് തിരികെ വാങ്ങി ധോണിക്ക് നൽകിയതും ചെന്നൈ ടീമിനുള്ളിലെ പൊട്ടിത്തെറിയുടെ ആദ്യ സൂചനയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിന്റെ അനന്തര ഫലമാണ് റായിഡുവിന്റെ വിരമിക്കൽ പ്രഖ്യാപനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോശം ഫോം തുടരുന്ന താരങ്ങൾക്ക് മേൽ ടീം മാനേജ്മെന്റ് സമ്മർദം ചിലത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ജഡേജ ക്യാപ്റ്റൻസി ഒഴിഞ്ഞതും റായിഡു വിരമിക്കൽ പ്രഖ്യാപിച്ചതുമെന്ന് ആരാധകരിൽ ഒരു പക്ഷം ആരോപിക്കുന്നു.
അതും കൂടാതെ ടീമിനുള്ളിൽ ചില പ്രശ്നങ്ങൾ അടുത്തിടെയായി ഉടലെടുത്തിട്ടുണ്ടെന്നും അതിന്റെ ചില പ്രതിഫലനങ്ങളാണ് ഈ പുറത്തേക്ക് വരുന്നതെന്നും പരിഹാരങ്ങൾ ഉടനുണ്ടാകുമെന്നും സിഎസ്കെ ടീമുമായി ഏറ്റവും അടുത്ത ബന്ധമുള്ള വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് ടീം മാനേജ്മെന്റിന് മേലുള്ള ആരാധകരുടെ സംശങ്ങൾക്ക് ഒന്നും കൂടി ശക്തി ആക്കം നൽകിട്ടുണ്ട്.
ALSO READ : സഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസതാരം;കളികളത്തിൽ ഉത്തരവാദിത്തം വേണം
2021 സീസണിൽ ചെന്നൈക്ക് കപ്പ് നേടി നൽകുന്നതിന് നിർണായക പ്രകടനം കാഴ്ചവെച്ച താരങ്ങളിൽ ഒരാളാണ് അമ്പട്ടി റായിഡു. ടീം താരത്തെ നിലനിർത്തിയില്ലെങ്കിലും 6.75 കോടിക്ക് മെഗാ ലേലത്തിലൂടെ സിഎസ്കെ റായിഡുവിനെ സ്വന്തമാക്കി. എന്നാൽ ഈ സീസൺ റായിഡുവിന് അത്രകണ്ട നല്ലതല്ലായിരുന്നു. 36കാരനായ താരം സീസണിലെ കഴിഞ്ഞ 12 മത്സരങ്ങളിൽ നിന്ന് 271 റൺസാണ് നേടിട്ടുള്ളത്. ബാറ്റിങ്ങിൽ റായിഡു കണ്ടെത്താൻ സാധിക്കാത്ത സ്ഥിരതയില്ലാഴ്മയാണ് താരത്തെ വലയ്ക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.