ദുബായ്: മധ്യനിര താരമായ റെയ്നയെ CSKയുടെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. IPL 2020 മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ ശേഷം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ സീസണില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു റെയ്നയുടെ മടക്കം.
'കുഞ്ഞുങ്ങളെക്കാള്‍ വലുതായി ഒന്നുമില്ല' -റെയ്ന
നാട്ടിലെത്തി ക്വാറന്‍റീനില്‍ കഴിയുന്ന റെയ്ന (Suresh Raina) ടീമിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അതിനോട് ടീം മാനേജ്മെന്‍റ് പൂര്‍ണമായും വഴങ്ങിയില്ല. റെയ്നയെ തിരികെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ കൂടി വ്യക്തമാക്കിയതോടെ ഇനി തീരുമാനമെടുക്കേണ്ടത് CSK ക്യാപ്റ്റന്‍ ധോണി(MS Dhoni) യാണ്.
റെയ്നയുടെ ബന്ധുക്കള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരം
ക്യാമ്പ് വിട്ടപ്പോള്‍ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ റെയ്ന ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings) സിഇഒ കാശി വിശ്വനാഥൻ, ക്യാപ്റ്റൻ എം.എസ്. ധോണി, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരെ വിളിച്ച് ടീമിനൊപ്പം ചേരാനുള്ള സാധ്യതകള്‍ തിരക്കിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർടാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.