IPL 2022 : അടുത്ത ഐപിഎല്ലിൽ ഡിവില്ലേഴ്സ് ആർസിബിയിൽ തിരികെയെത്തും; സൂചന നൽകി താരം

AB de Villiers നേരത്തെ ആർസിബി താരം വിരാട് കോലിയും ഡിവില്ലേഴ്സ് അടുത്ത സീസൺ മുതൽ ബാംഗ്ലൂരുനൊപ്പമുണ്ടാകുമെന്ന് ഒരു അഭിമുഖത്തിനിടെ സൂചന നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 24, 2022, 04:17 PM IST
  • 2021 നവംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ച ഡിവില്ലേഴ്സ് നിലവിലെ സീസണിൽ നിന്ന് പിന്മാറിയിരുന്നു.
  • നേരത്തെ ആർസിബി താരം വിരാട് കോലിയും ഡിവില്ലേഴ്സ് അടുത്ത സീസൺ മുതൽ ബാംഗ്ലൂരുനൊപ്പമുണ്ടാകുമെന്ന് ഒരു അഭിമുഖത്തിനിടെ സൂചന നൽകിയിരുന്നു.
IPL 2022 : അടുത്ത ഐപിഎല്ലിൽ ഡിവില്ലേഴ്സ് ആർസിബിയിൽ തിരികെയെത്തും; സൂചന നൽകി താരം

മുൻ ദക്ഷിണാഫ്രിക്കൻ താരവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഹാൾ ഓഫ് ഫേയിമുമായ എ.ബി ഡിവില്ലേഴ്സ് ഐപിഎൽ 2023 സീസൺ മുതൽ ആർസിബിക്കൊപ്പമുണ്ടാകുമെന്ന് അറിയിച്ച് താരം. 2021 നവംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ച ഡിവില്ലേഴ്സ് നിലവിലെ സീസണിൽ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ആർസിബി താരം വിരാട് കോലിയും ഡിവില്ലേഴ്സ് അടുത്ത സീസൺ മുതൽ ബാംഗ്ലൂരുനൊപ്പമുണ്ടാകുമെന്ന് ഒരു അഭിമുഖത്തിനിടെ സൂചന നൽകിയിരുന്നു.

"അടുത്ത വർഷം ഞാൻ തീർച്ചയായും ഐപിഎല്ലിൽ ഉണ്ടാകും. എന്റെ രണ്ടാമത്തെ ജന്മനാട്ടിലേക്ക് തിരികെയെത്താൻ ഞാൻ അതിയായി  ആഗ്രഹിക്കുന്നു" വിയു സ്പോർട്ട് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലേഴ്സ് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആർസിബി തങ്ങളുടെ സൂപ്പർ താരങ്ങളായിരുന്ന ഡിവില്ലേഴ്സിനെയും ക്രിസ് ഗെയിലിനെയും തങ്ങളുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയത്.

ALSO READ : IPL 2022 : പ്ലേഓഫ് പ്രവേശനം ആഘോഷമാക്കി ബാംഗ്ലൂർ; മുംബൈ ഇന്ത്യൻസിന് നന്ദി അറിയിച്ച് ആർസിബി താരങ്ങൾ

2008ലെ പ്രഥമ ഐപിഎൽ സീസൺ മുതൽ 2021വരെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ആർസിബിയുടെ ഭാഗമായിരുന്നു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ ഡിവില്ലേഴ്സ് അഞ്ചാം സ്ഥാനത്താണുള്ളത്. 170 ഐപിഎൽ മത്സരങ്ങളിൽ നിന്ന് താരം 5,162 റൺസാണ് നേടിയത്. അതും 38.70 ആവറേജിൽ 151.68 സ്ട്രൈക് റേറ്റിലാണ് താരത്തിന്റെ നേട്ടം. 

അതേസമയം ഐപിഎൽ 2022ന്റെ പ്ലേഓഫിലേക്കെത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ബാംഗ്ലൂർ പ്ലേ ഓഫിലേക്കെത്തിയിരിക്കുന്നത്. നാളെ മെയ് 25ന് നടക്കുന്ന എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ആർസിബിയുടെ പ്ലേഓഫ് മത്സരം. ഇന്ന് മെയ് 24ന് നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇറങ്ങും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News