Mumbai : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു IPL സീസണാണ് ഇപ്രാവിശ്യത്തെ. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് ഒരു മലയാളി താരം ക്രിക്കറ്റ് ടീമിന്റെ നായക പദവി സ്വന്തമാക്കുന്നത്. അതും മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ സഞ്ജു സാംസണിനിലൂടെ (Sanju Samson). പക്ഷെ പ്രതീക്ഷയുടെ അമിതഭാരം കൂടി പോയോ, IPL 2021 സീസണിൽ മോശം ക്യാപ്റ്റൻസി ആരുടെ എന്ന ചോദ്യം വന്നാൽ നിസംശയം സഞ്ജുവിന്റെ തന്നെയാണെന്ന് പറഞ്ഞ് പോകും.
ഒരു മത്സരം മുൻ നിർത്തിയല്ല ഒരു താരത്തിന്റെ പ്രകടനം വിലയിരുത്തേണ്ടതെന്നാണ് വാസ്തവം. എന്നാൽ ഒരേ തരത്തിലുള്ള പിഴവുകൾ നാല് മത്സരങ്ങളിലും ആവർത്തിക്കുമ്പോൾ അത് ആ താരത്തിന്റെ പോരാഴ്മ തന്നെയാണ്. ഐപിഎല്ലിൽ സഞ്ജു കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്നതാണ് എല്ലാ സീസണിലെ ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ താരം മികച്ച് പ്രകടനമായിരിക്കും പിന്നീട് താളം കണ്ടെത്താനാകാതെ പോകുന്നത്.
അതെ പല്ലവിയാണ് ഇത്തവണയും സഞ്ജു ആവർത്തിർക്കുന്നത്. ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം കാര്യമായ പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ബാക്കി മൂന്ന് മത്സരത്തിൽ നിന്നുണ്ടായിട്ടില്ല. അതും പുറത്താകുന്നതോ നേരത്തെ വിമർശനം നേരിട്ടിട്ടുള്ള അതെ മോശം ഷോട്ടുകളുടെ പല്ലവി തന്നെ.
ഇതെല്ലാം ഇരിക്കെ ഇത്തവണ സഞ്ജുവിന് അധിക ചുമതലയാണ് സഞ്ജുവിനെ വിശ്വസിച്ച് രാജസ്ഥാൻ താരത്തെ ഏൽപിച്ചത്. നായക സ്ഥാനം. ക്രിക്കറ്റിൽ ഒരു ടീമിന്റെ എല്ലാമെല്ലാമാണ് ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന വ്യക്തി. തന്ത്രങ്ങൾ മെനയുന്ന വ്യക്തി ഏത് ഘട്ടത്തിലും ടീമിനൊപ്പം ഉണ്ടാകുന്ന ഒരാൾ അങ്ങനെ കുറെ വിശേഷണങ്ങളാണുള്ളത്. ശരിക്കും സഞ്ജു അങ്ങനെ ഒരാളാണോ? കഴിഞ്ഞ് നാല് മത്സരം പരിശോധിക്കുമ്പോൾ സഞ്ജു എന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ മാത്രമെ കാണാൻ സാധിക്കുന്നുള്ളൂ. പല നിർണായക ഘട്ടത്തിൽ ഇടപെടുന്ന ഒരു നായകനെ രാജസ്ഥാൻ ആരാധകന്റെ പക്ഷത്ത് നിന്ന് നോൽക്കുമ്പോൾ കാണാൻ സാധിക്കുന്നില്ല.
ടീം സെലക്ഷൻ മുതൽ കളത്തിലെ ഓരോ താരത്തിന്റെ പ്രകടനവും നായകന്റെ ചുമതലയാണ്. അത് തന്നെയാണ് സൗരവ് ഗാംഗുലി, എം.എസ് ധോണി തുടങ്ങി നിലവിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോലി വരെ കാണിച്ച് തന്നിട്ടുള്ളത്. പക്ഷെ സഞ്ജു എന്ന രാജസ്ഥാന്റെ നായകന്റെ പക്ഷത്ത് നിന്ന് ഈ നിലപാട് അധികം കാണാന്നില്ല എന്നത് വാസ്തവമാണ്.
ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
ഇനി ഇന്നലെത്തെ മത്സരത്തിലേക്ക് വരാം. തകർന്ന് തരിപ്പണമായ ടീമിന് മികച്ച രീതിയിൽ പൊരുതാവുന്ന സ്കാറാണ് രാജസ്ഥാന്റെ മധ്യനിരയും വാലറ്റവും കൂട്ടിചേർത്തത്. എന്നാൽ അതിനെ പൊരുതാനുള്ള മാനസികത സഞ്ജുവെന്ന് ക്യാപ്റ്റന്റെ മുഖത്ത് പ്രകടമല്ലയിരുന്നു. ബോളിങിലെ ഇടപെടലും അങ്ങനെ തന്നെയാണ്.
യാതൊരു പ്ലാനുമില്ല, ടീമിനെ ഒന്ന് ഉത്തേജിപ്പിക്കാനോ, പ്രചോദിപ്പിക്കാനോ ഒരു ക്യാപ്റ്റനെ ഇന്നലെ മുംബൈയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുളൂരുവിനെതിരെ കാണാൻ സാധിച്ചില്ല. പലപ്പോഴും മനസ്സിലാകാത്തത് ഒന്നാം സ്ട്രാറ്റിജിക് ടൈമിന് ശേഷം എന്തു കൊണ്ട് ഒരു സ്പെൽ നടത്താതെ ടീമിലെ ഒരോ ബോളർക്കും പന്തെറിയാൻ അവസരം നൽകുന്നത് പോലെ നിർണായകമായ അഞ്ച് ഓവർ നഷ്പ്പെടുത്തി കളയുന്നത്. ബോളിങ് തുടങ്ങിയതിന് ശേഷം തോൽക്കാനുള്ള മനോഭാവമായി നിൽക്കുന്ന ഒരു ക്യാപ്റ്റൻ എന്ന ശരീരഭാഷയാണ് സഞ്ജുവിൽ നിന്ന് കാണാൻ സാധിക്കുന്നത്.
മോശം രീതിയിൽ പന്തെറിയുന്ന രാജസ്ഥാൻ ബോളേഴ്സിനെ ഒന്ന് നിയന്ത്രിക്കാനോ അവരെ സമീപിക്കാനോ സഞ്ജു എന്ന ക്യാപ്റ്റൻ തയ്യറായിട്ടില്ല. അടുത്ത ഓവർ ആർക്ക് കൊടുക്കണമെന്ന് നാട്ടുപ്പുറത്തെ ക്യാപ്റ്റന്റെ ചിന്താഗതി മാത്രമാണ് സഞ്ജുവിനുള്ളതെന്ന് തോന്നിപ്പോകുന്നു.
ലഭിച്ച അവസരങ്ങൾ മുതലെടുക്കുന്നവരാണ് ഇന്ന് താരങ്ങളായിട്ടുള്ളൂ. അതിന് ഉദ്ദാഹരണമാണ് ഇന്ന് ക്രിക്കറ്റ് ലോകം പേരെടുത്ത് വിളിക്കുന്ന താരങ്ങളെല്ലാ. കോഴ വിവാദത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് എന്ന വികാരമാക്കി പിടിച്ചുയർത്തി ലോകകപ്പ് ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിച്ച താരമാണ് സൗരവ് ഗാംഗുലി. മറിച്ച് കോച്ചിന്റെ അനാവശ്യ ഇടപെടലുകൾ മൂലം താരങ്ങൾക്കിടയിലെ സ്വര ചേർച്ചയിൽ ഒറ്റ ടീമെന്ന വികാരമാക്കി മാറ്റിയതാണ് എം എസ് ധോണി എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാൾ. ഇവർ രണ്ട് പേരും ലഭിച്ച അവസരം നന്നായി വിനയോഗിച്ചവരാണ്.
ഇതിന്റെ ഒരു അംശം മാത്രമാണ് സഞ്ജു സാംസൺ എന്ന മലയാളി താരത്തിൽ നിന്ന് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് എന്നത് നോർത്ത് ഇന്ത്യ എന്ന് വിശ്വസിക്കുന്നവർക്ക് കുഞ്ഞ് കേരളത്തിനുമുണ്ട് ഒരു ക്രിക്കറ്റ് മുഖമെന്ന് അറിയിക്കാനുള്ള മലയാളി ആരാധകരുടെ ആഗ്രഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...