ദുബായ് (Dubai): ചെന്നൈ സൂപ്പർ കിംഗ്സിനെ (Chennai Super Kings) 16 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് വിജയശ്രീലാളിതരായി. 217 റൺസ് വിജയ ലക്ഷ്യവുമായി കളി തുടങ്ങിയ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിന് പുറത്താകുകയായിരുന്നു.
Also read:IPL 2020: സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ; വെല്ലുവിളിയുമായി Gautam Gambhir
ചെന്നൈയ്ക്കായി ഫാഫ് ഡുപ്ലെസി (37 പന്തിൽ 72), ഷെയ്ൻ വാട്സൻ (21 പന്തിൽ 33) എന്നിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.
ബാറ്റുകൊണ്ട് വെടിക്കെട്ട് പൂരം നടത്തിയ സഞ്ജു സാംസണ് (Sanju Samson) ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ വിക്കറ്റിന് പിന്നിലും സൂപ്പർമാനായി. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 32 പന്തില്‍ 74 റണ്‍സടിച്ച് ടോപ് സ്കോററായ സഞ്ജു വിക്കറ്റിന് പിന്നില്‍ രണ്ട് സൂപ്പർ ക്യാച്ചുകളുമായി തിളങ്ങി.
കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ചെന്നൈക്ക് ഷെയ്ന് വാട്സണും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കമിട്ടെങ്കിലും മിന്നിക്കാൻ കഴിഞ്ഞില്ല. കേദാര്‍ ജാദവിനുശേഷം ആറാമനായി ക്രീസിലിറങ്ങാനുള്ള ധോണി (MS Dhoni) യുടെ തീരുമാനമാണ് ചെന്നൈയ്ക്ക് ഒന്ന് ആശ്വാസമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി (Rajasthan Royals) സഞ്ജുവും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.