ദുബായ് (Dubai): ഐപിഎല്ലിൽ വിജയം കൊയ്യാനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യമത്സരത്തിൽ നേടിയ വിജയം തുടരാനാണ് ചെന്നൈ ഇറന്നുന്നതെങ്കിൽ ആദ്യ മത്സരം വിജയിക്കാനാണ് രാജസ്ഥാൻ ഇറങ്ങുന്നത്.
ഇന്നത്തെ മത്സരത്തിൽ ചെന്നൈ ടീമിൽ അമ്പാട്ടി റയുഡുവില്ല. റായുഡുവിന്റെ പകരക്കാരനായി യുവതാരം റിതുരാജ് ഗെയ്ക്വാദ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മുരളി വിജയും ഷെയ്ന് വാട്സണും തന്നെയാണ് ചെന്നൈക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ഫാഫ് ഡൂപ്ലെസി, സാം കറന്, ലുങ്കി എങ്കിഡി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍.
Also read: IPL 2020: സഞ്ജു സാംസണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു, ആവേശത്തില്‍ മലയാളികള്‍
സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന് ടീമില്‍ റോബിന് ഉത്തപ്പയും യശസ്വി ജയ്സ്വാളുമാണ് ഓപ്പണര്മാര്മാര്. മലയാളി താരം സഞ്ജു സാംസണ് വണ്‍ ഡൗണായി ക്രീസിലെത്തും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലര്‍, ടോം കറന്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.
Rajasthan Royals (Playing XI): Yashasvi Jaiswal, Robin Uthappa, Sanju Samson(w), Steven Smith(c), David Miller, Riyan Parag, Shreyas Gopal, Tom Curran, Rahul Tewatia, Jofra Archer, Jaydev Unadkat
Chennai Super Kings (Playing XI): Murali Vijay, Shane Watson, Faf du Plessis, Ruturaj Gaikwad, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Sam Curran, Deepak Chahar, Piyush Chawla, Lungi Ngidi