ന്യൂ ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശുബ്മാൻ ഗില്ലും ബോളിവുഡ് നടി സാറാ അലി ഖാനും തമ്മിൽ പ്രണയത്തിൽ. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ നാളുകളായിട്ടുള്ള അഭ്യുഹങ്ങൾക്കിടെയിലാണ് ഇന്ത്യൻ ക്രിക്കറ്റർ ശുബ്മാൻ ഗിൽ സി പഞ്ചാബി ചാനലിലെ ദിൽ ധ്യാൻ ഗലാൻ എന്ന പ്രമുഖ ടോക്ക് ഷോയിൽ വെളിപ്പെടുത്തിയത്. ടോക്ക് ഷോയുടെ പുതിയ പ്രൊമോഷൻ വീഡിയോയിലാണ് ശുബ്മാൻ ഗിൽ താൻ ബോളിവുഡ് നടിയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറുമായി ഗിൽ പ്രണയത്തിലായിരുന്നുയെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
പരിപാടിക്കിടെ അവതാരകയായ സോനം ബജ്വാ ഇന്ത്യൻ ക്രിക്കറ്ററോട് സാറയുമായി പ്രണയത്തിലാണോ എന്ന ചോദിക്കുമ്പോൾ ആയിരിക്കാമെന്നാണ് ശുബ്മാൻ മറുപടി നൽകിയത് വ്യക്തത വേണമെന്ന് അവതാരിക ആവശ്യപ്പെടുമ്പോൾ താൻ സത്യം പറഞ്ഞുയെന്നും 'ആയിരിക്കാം, അല്ലെങ്കിൽ അല്ലായിരിക്കാം' എന്ന് ഇന്ത്യൻ താരം പറഞ്ഞു.
ALSO READ : എനിക്ക് എന്റെ നിയമവും എത്തിക്സും; ഇന്റർവ്യൂകളിലെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് വിൻസി അലോഷ്യസ്
കുറച്ച് നാളുകളായി ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് താരവും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരുമിച്ച് ഹോട്ടൽ ലോബിയിലും വിമാനത്തിലും ഉള്ള വീഡിയോ ദൃശ്യങ്ങൾ ഗോസിപ്പ് കോളങ്ങളിൽ വച്ച് ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു.
ശുബ്മാൻ നേരത്തെ സാറ ടെൻഡുൽക്കറുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ ഇരുവരും തയ്യാറായിട്ടുമില്ല. സാറാ അലി ഖാൻ ആകെട്ടെ നേരത്തെ ബോളിവുഡ് താരം കാർത്തിക് ആര്യനുമായി ഡേറ്റിങ്ങിലായിരുന്നു. ഇക്കാര്യം സാറാ ഈ വർഷം സംപ്രേഷണം ചെയ്ത കോഫി വിത്ത് കരൺ 7 ൽ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...