Akshar Patel New Record | 200 വിക്കറ്റും 2000 റൺസും, രണ്ടാമത്തെ ഇന്ത്യൻ താരം- അക്സർ പട്ടേലിൻറെ പുതിയ റെക്കോർഡ്

Akshar Patel New Record in T20: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റാണ് അക്സർ പട്ടേൽ വീഴ്ത്തിയത്. മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡും താരത്തിന് ലഭിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 11:09 AM IST
  • അക്സർ പട്ടേലാണ് ഇന്ത്യക്ക് വേണ്ടി മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ച വെച്ചത്
  • അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റാണ് അക്സർ പട്ടേൽ വീഴ്ത്തിയത്
  • ഇതോടെ 200 വിക്കറ്റാണ് താരം തൻറെ കരിയർ റെക്കോർഡിൽ തികച്ചത്
Akshar Patel New Record | 200 വിക്കറ്റും 2000 റൺസും, രണ്ടാമത്തെ ഇന്ത്യൻ താരം- അക്സർ പട്ടേലിൻറെ പുതിയ റെക്കോർഡ്

രണ്ടാം ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യൻ ടീം. ഈ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ബൗളർമാരും ബാറ്റ്സ്മാൻമാരും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ഈ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.  ബാറ്റ് ചെയ്ത അഫ്ഗാൻ ടീം 172 റൺസെടുത്തു. ഇതിന് പിന്നാലെ ടീം ഇന്ത്യ ഈ ലക്ഷ്യം അനായാസം പിന്തുടർന്നു. അക്സർ പട്ടേലാണ് ഇന്ത്യക്ക് വേണ്ടി മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ച വെച്ചത്. താരം തന്റെ പേരിൽ മികച്ചൊരു റെക്കോർഡ് കൂടി താരം ഉണ്ടാക്കുകയും ചെയ്തു. 

ഈ റെക്കോർഡ് 

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റാണ് അക്സർ പട്ടേൽ വീഴ്ത്തിയത്. മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡും താരത്തിന് ലഭിച്ചു. ഇതോടെ 200 വിക്കറ്റാണ് താരം തൻറെ കരിയർ റെക്കോർഡിൽ തികച്ചത്. ടി20 ക്രിക്കറ്റിൽ 200 വിക്കറ്റും 2000 റൺസും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ഇനി മുതൽ അക്സർ പട്ടേൽ.

എത്ര അന്താരാഷ്ട്ര ടി20 മത്സരങ്ങൾ

2015-ലാണ് ഇന്ത്യൻ ടീമിനായി അക്സർ പട്ടേൽ തന്റെ ടി20 അരങ്ങേറ്റം കുറിച്ചത്. ഇതിനുശേഷം ഇന്ത്യക്കായി 52 ടി20 മത്സരങ്ങളിൽ നിന്ന് 49 വിക്കറ്റ് വീഴ്ത്തുകയും ആകെ 361 റൺസ് നേടുകയും ചെയ്തിട്ടുണ്ട്. മികച്ച ബൗളറും. മികച്ച ലോവർ ഓർഡർ ബാറ്സ്മാനുമാണ് താരം. 

ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കി

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ടീം ഇന്ത്യ 2-0ന് ലീഡ് നേടി. രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും ശിവം ദുബെയും ശക്തമായ ഇന്നിംഗ്‌സാണ് കളിച്ചത്. . ദുബെ 63 റൺസും ജയ്‌സ്വാൾ 68 റൺസുമാണ് മത്സരത്തിൽ അടിച്ച് കൂട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News