മുംബൈ: ഒരിന്ത്യക്കാരൻ ഇന്ത്യക്ക് വേണ്ടി കളിക്കാതെ റെക്കോർഡ് നേടുന്നത് ചിലപ്പോൾ അപൂർവ്വമായിരിക്കും. ന്യൂസിലാൻറ് സ്പിന്നർ അജാസ് പട്ടേലാണ് നേട്ടത്തിന് പിന്നിൽ. ടെസ്റ്റിലെ ഒരിന്നിങ്ങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായാണ് അജാസ് പട്ടേൽ റെക്കോർഡിടുന്നത്.
ഇന്ത്യയുടെ അനിൽ കുംബ്ലെ, ഒാസ്ട്രേലിയൻ താരം ജിംലേക്കർ, എന്നിവർക്ക് പിന്നാലെയാണ് ഇ ഇന്ത്യൻ വംശജൻറെ നേട്ടം. മുംബൈ സ്വദേശിയായതിനാൽ തന്നെ ഒരർഥത്തിൽ ഇത് അജാസിൻറെ ഹോം ഗ്രൌണ്ട് തന്നെയാണ്.മുംബൈ വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസിലാൻറ് ടെസ്റ്റിലായിരുന്നു അജാസിൻരെ ഗംഭീര പ്രകടനം.
നേട്ടം കരസ്ഥമാക്കുന്ന ആദ്യ ന്യൂസിലാൻറ് താരം കൂടിയാണ് അജാസ്. ജിം ലേക്കർ 53 റൺസും, കുംബ്ലൈ 74 റൺസും വഴങ്ങിയാണ് നേട്ടം കരസ്ഥമാക്കിയതെങ്കിൽ 119 റൺസ് വഴങ്ങിയാണ് അജാസ് ലിസ്റ്റിൽ ഇടം നേടിയത്. മായങ്ക് അഗർവാളിൻറെ സെഞ്ചുറിയുടെ മികവോടെ 325 റൺസിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് അവസാനിപ്പിച്ചത്.
അജാസ് പട്ടേലിൻറെ ഗംഭീര പ്രകടനത്തിന് പിന്നാലെ. ടോസ് നേടി ബാറ്റിംഗ് എടുത്ത ഇന്ത്യ 109.5 ഒാവറിൽ എല്ലാവരും പുറത്തായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...