India vs England Lord's Test : ലോർഡ്സിൽ വിജയക്കൊടി നാട്ടി ഇന്ത്യൻ ബോളർമാർ, ആതിഥേയരെ തകർത്തത് 151 റൺസിന്

Lord's Test ഇംഗ്ലണ്ടിന്റെ കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു ഇന്ത്യ. ജയ പ്രതീക്ഷയുമായി നാലാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലീഷ് ടീം (English Team) അവരുടെ തട്ടകത്തിൽ ഇറങ്ങിയപ്പോൾ പരീക്ഷയ്ക്ക് സിലബസിന്റെ പുറത്ത് നിന്ന് വന്ന ചോദ്യം നേരിട്ട അവസ്ഥയായിരുന്നു.

Written by - Jenish Thomas | Last Updated : Aug 17, 2021, 10:44 AM IST
  • ഇന്ത്യ- 364;298/8 ഡിക്ലയർ
  • ഇംഗ്ലണ്ട് - 391; 120
  • മാൻ ഓഫ് ദി മാച്ച് കെ.എൽ രാഹുൽ
India vs England Lord's Test : ലോർഡ്സിൽ വിജയക്കൊടി നാട്ടി ഇന്ത്യൻ ബോളർമാർ, ആതിഥേയരെ തകർത്തത് 151 റൺസിന്

London : ആദ്യ ടെസ്റ്റിലെ ജയം മഴ കൊണ്ടുപോയെങ്കിൽ രണ്ടാം ടെസ്റ്റിൽ (Lord's Test) ഇംഗ്ലണ്ടിന്റെ കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു ഇന്ത്യ. ജയ പ്രതീക്ഷയുമായി നാലാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലീഷ് ടീം (English Team) അവരുടെ തട്ടകത്തിൽ ഇറങ്ങിയപ്പോൾ പരീക്ഷയ്ക്ക് സിലബസിന്റെ പുറത്ത് നിന്ന് വന്ന ചോദ്യം നേരിട്ട അവസ്ഥയായിരുന്നു. എങ്ങനെയെങ്കിലും റിഷഭ് പന്തിനെ (Rishabh Pant) പുറത്താക്കി ഇന്ത്യ ഉയർത്തിയ കുറഞ്ഞ ലീഡ് പിന്തുടർന്ന് ജയിക്കാനായിരുന്നു ജോ റൂട്ടിന്റെ (Joe Root) തന്ത്രം. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. 

സ്കോർ 
ഇന്ത്യ- 364;298/8 ഡിക്ലയർ
ഇംഗ്ലണ്ട് - 391; 120
മാൻ ഓഫ് ദി മാച്ച് കെ.എൽ രാഹുൽ

ഇത് ഇന്ത്യ ലോർഡ്സിൽ നേടുന്ന മൂന്നാമത്തെ ടെസ്റ്റ് വിജയമാണ്. ഇതിന് മുമ്പ് എം.എസ് ധോണിയുടെ നേതൃത്വത്തിൽ 2014ലാണ് ഇന്ത്യ ലോർഡ്സിൽ ഇന്ത്യ ജയിച്ചത്. 1986ൽ കപിൽ ദേവിന്റെ കീഴിലാണ് ഇന്ത്യ ആദ്യമായി ലോർഡ്സിൽ ഇന്ത്യ ടെസ്റ്റ് ജയം സ്വന്തമാക്കിയത്.

അവസാന ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന ഇന്ത്യ ടീമിന് അദ്യം തന്നെ ഏക പ്രതീക്ഷയായിരുന്നു പന്തിനെ നഷ്ടമാകുകയായിരുന്നു. പിന്നാലെ ഇഷാന്തും പുറത്തായി. ഏകദേശം ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു അനയാസം ജയിക്കാമെന്ന് കരുതിയ ഇംഗ്ലീഷ് ടീമിനാണ് ഔട്ട് ഓഫ് സിലബസ് ചോദ്യവുമായി മുഹമ്മദ് ഷാമിയും ജസ്പ്രിത് ബുമ്രയും എത്തിയത്.

ALSO READ : India vs England Lord's Test : രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച, അവസാന ദിനം പ്രതീക്ഷ റിഷഭ് പന്തിൽ

ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുകകെട്ടാണ് സൃഷ്ടിച്ചത്. ഷാമി തന്റെ കരിയറിലെ രണ്ടാമത്തെ അർധ സെഞ്ചുറി നേടുകയും ചെയ്തു. ശേഷം പ്രതിരോധിക്കാൻ ആവശ്യമുള്ള സ്കോർ ടീം നേടിയെന്ന തോന്നിയ വിരാട് കോലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിന് ലക്ഷ്യം 272 വിജയലക്ഷ്യം. 

സ്കോറിങ് അൽപം വേഗത്തിലാക്കിയാൽ ഇംഗ്ലണ്ടിന് ജയിക്കാം. പക്ഷെ അത് ഇന്ത്യ പേസ് നിരയ്ക്കെതിരെ ആകുമ്പോൾ അൽപം ദുഷ്കരമാണെന്ന് റൂട്ടിനറിയാം. അതുകൊണ്ട് സമനില ലക്ഷ്യം വെച്ച് തന്നെയാണ് ആതിഥേയർ തങ്ങളുടെ അവസാന ഇന്നിങ്സിനായി ഇറങ്ങിയത്.

ALSO READ : India vs England 2nd Test: നിലയുറപ്പിച്ച് റൂട്ട്; ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സ് എന്ന നിലയില്‍

എന്നാൽ ഇംഗ്ലണ്ടിന്റെ ആ തന്ത്രവും പാളി എന്ന് തന്നെ പറയാം. ആദ്യ ഓവറിൽ തന്നെ റോറി ബേണസിനെ ബുംറ പുറത്താക്കി. തൊട്ട് പിന്നാലെ അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ഡോം സിബ്ലെയെ ഷാമിയും കൂടി പുറത്താക്കിയപ്പോൾ ആതിഥേയർ ഒന്നും കൂടി സമ്മർദത്തിലായി. ഇരുവരെയും പൂജ്യരാക്കിയാണ് പുറത്താക്കിയത്. 

ശേഷം എങ്ങനെയെങ്കിലും പിടിച്ച് നിന്ന് സമനില എങ്കിലും നേടാനായിരുന്നു ഇംഗ്ലീഷ് ടീം കരുതിയത്. അങ്ങനെ പ്രതീക്ഷ നൽകിയ ഹസീബ ഹമീദിനെയും ജോണി ബെയർസ്റ്റോയെയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ഏകദേശം അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ പോലെ ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ കരകയറ്റാൻ ശ്രമിച്ച നായകൻ റൂട്ടിനെ ബുംറാ പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ALSO READ : India vs England Lord's Test : ലോർഡ്സിൽ ആധിപത്യം സൃഷ്ടിച്ച് ഇന്ത്യ, KL രാഹുലിന് സെഞ്ചുറി

പിന്നീട് ഓരോ ഇടവേളകളിലായി ഇംഗ്ലണ്ടിന്റെ ഓരോ താരങ്ങളെ ഇന്ത്യൻ പേസർമാർ ഡ്രസിങ് റൂമിലേക്കെത്തിച്ചു. ഇതിനിടയിൽ ഒന്ന് പിടിച്ച് നിൽക്കാൻ ശ്രമിച്ച ജോസ് ബട്ട്ലറും കൂടി ഒമ്പാതമത്തെ വിക്കറ്റായി പുറത്തായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു കഴിഞ്ഞു. ശേഷം ആധികാരികമായയ ജയം ഒരു ബോളിങിലെ ഫിനിഷിങ് എന്നപോലെ മുഹമ്മദ് സിറാജ് ജെയിംസ് ആൻഡേഴ്സണിനെ പുറത്താക്കി ലോർഡ്സ് വിജയക്കൊടി നാട്ടി. 

ഇന്ത്യക്കായി സിറാജ് നാലും, ബുംറ മൂന്നും ഇഷാന്ത് ശർമ രണ്ടും ഷാമി ഒരു വിക്കറ്റ് വീതം. നേടി. രണ്ട് ഇന്നിങ്സുമായി സിറാജിന്റെ വിക്കറ്റ് നേട്ടം എട്ടായി. ആദ്യ ഇന്നിങ്സിലെ നിർണായക സെഞ്ചുറി നേടിയ കെ.എൽ രാഹുലാണ് മാൻ ഓഫ് ദി മാച്ച്. 

ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരം ആരംഭിക്കുന്നത് ഓഗസ്റ്റ് 25നാണ്. യോർക്ക്ഷെയറണ് വേദി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News