India vs Bahrain : അറിയുമോ? ഇന്ന് ഇന്ത്യക്ക് ബെഹ്റിനുമായി ഫുട്ബോൾ മത്സരം ഉണ്ട്; മത്സരം എവിടെ കാണാൻ സാധിക്കുമെന്ന് AIFFക്ക് പോലും അറിയില്ല!

India vs Bahrain international friendly live telecast ഇന്ന് മാർച്ച് 23ന് ബെഹ്റിനെ അവരുടെ തട്ടികത്തിൽ നേരിടുന്ന ഇന്ത്യൻ ടീമിന്റെ മത്സരം ഇനി വ്യാജ യുട്യൂബ് ലിങ്കിലൂടെ കാണേണ്ട അവസ്ഥയാണ് എഐഎഫ്എഫ് സൃഷ്ടിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 04:09 PM IST
  • മത്സരത്തിന്റെ സംപ്രേഷണ അവകാശം ബെഹ്റിൻ ഫുട്ബോൾ അസോസിയേഷനാണ്.
  • ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് ഇരു അസോസിയേഷന് തമ്മിൽ ചർച്ച നടന്നിരുന്നു എന്ന് എഐഎഫ്എഫ്ന്റെ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
  • എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കാൻ എഐഎഫ്എഫിന് ഇന്ന് ഇതുവരെ സാധിച്ചിട്ടില്ല.
India vs Bahrain : അറിയുമോ? ഇന്ന് ഇന്ത്യക്ക് ബെഹ്റിനുമായി ഫുട്ബോൾ മത്സരം ഉണ്ട്; മത്സരം എവിടെ കാണാൻ സാധിക്കുമെന്ന് AIFFക്ക് പോലും അറിയില്ല!

ന്യൂ ഡൽഹി : ബെഹ്റിനെതിരെയുള്ള ഇന്ത്യയുടെ സന്നാഹ മത്സരം എവിടെ കാണാൻ സാധിക്കുമെന്ന ഫുട്ബോൾ ആരാധകരുടെ  ചോദ്യത്തിന് മറുപടി നൽകാനാകാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF). ഇന്ന് മാർച്ച് 23ന് ബെഹ്റിനെ അവരുടെ തട്ടികത്തിൽ നേരിടുന്ന ഇന്ത്യൻ ടീമിന്റെ മത്സരം ഇനി വ്യാജ യുട്യൂബ് ലിങ്കിലൂടെ കാണേണ്ട അവസ്ഥയാണ് എഐഎഫ്എഫ് സൃഷ്ടിച്ചിരിക്കുന്നത്. 

മത്സരത്തിന്റെ സംപ്രേഷണ അവകാശം ബെഹ്റിൻ ഫുട്ബോൾ അസോസിയേഷനാണ്. ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് ഇരു അസോസിയേഷന് തമ്മിൽ ചർച്ച നടന്നിരുന്നു എന്ന് എഐഎഫ്എഫ്ന്റെ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കാൻ എഐഎഫ്എഫിന് ഇന്ന് ഇതുവരെ സാധിച്ചിട്ടില്ല.

ALSO READ : Adrian Luna :"ഞാൻ കൊച്ചിയിൽ ഉണ്ടാകും"; ലൂണ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ

നിരുത്തരവാദിത്വപരമായ എഐഎഫ്എഫിന്റെ ഈ നടപടിക്കെതിരെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ആരാധകവൃന്ദമായ ബ്ലു പിൽഗ്രിംസും രംഗത്തെത്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്നത് എഐഎഎഫ്എഫാണ് ബ്ലു പിൽഗ്രിംസ് തങ്ങളുടെ ട്വീറ്റിലൂടെ തുറന്നടച്ചു. 

ഇത് ആദ്യമായിട്ടല്ല എഐഎഫ്എഫ് ഇത്തരത്തിൽ നിരുത്തരവാദിത്വപരമായി പെരുമാറുന്നതെന്ന് ബ്ലു പ്രിൽഗ്രിംസ് ആരോപ്പിക്കുന്നത്. നേരത്തെ നേപ്പാളിനെതിരെയും യുഎഇക്കെതിരെയും നടന്ന മത്സരങ്ങളുടെ സംപ്രേഷണം അവകാശം നേടിയെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് സാധിച്ചില്ല.  

ALSO READ : Isl Final 2022: പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്, പെനാൽറ്റി ഷൂട്ട് ഔട്ടിൽ കപ്പെടുത്ത് ഹൈദരാബാദ്

ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30നാണ് മത്സരം. ബെഹ്റിനെതിരെയുള്ള മത്സരത്തിന് ശേഷം ബെലാറസുമായി മാർച്ച് 26ന് ഇന്ത്യക്ക് മത്സരമുണ്ട്. ബലാറെസുമായിട്ടുള്ള മത്സരത്തിന്റെ സംപ്രേഷണ അവകാശവും ഇതുവരെ എഐഎഫ്എഫ് നേടിയെടുത്തിട്ടില്ല. ജൂണിൽ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ ആകെയുള്ള രണ്ട് സന്നാഹ മത്സരങ്ങളാണിവ.

ഏഴ് പുതുമുഖങ്ങൾ അടക്കം 25 പേരടങ്ങുന്ന ടീമിനെയാണ് ബെഹ്റിൻ, ബെലാറസ് ടീമുകൾക്കെതിരെ മത്സരത്തിന് എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രഭ്സുഖൻ സിങ് ഗിൽ, ഹോർമിപ്പാം റുയിവാഹ് മലയാളി താരം വിപി സുഹൈർ, ഐഎസ്എൽ എമേർജിങ് താരം നെറോം റോഷൻ സിങ്, അൻവർ അലി, ഡാനിഷ് ഫറൂഖ്, അനികേത് ജാവേദ് എന്നിവരാണ് ഇഗോർ സ്റ്റിമാക്കിന്റെ സ്ക്വാഡിൽ പുതുതായി ഇടം പിടിച്ചിരിക്കുന്നത്. 

ALSO READ : ISL 2021-22 : ബ്ലാസ്റ്റേഴ്സിനെ കൊമ്പന്മാരാക്കിയതിൽ നിർണായക പങ്ക് ഇദ്ദേഹത്തിനുമുണ്ട്; കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ്

ഇന്ത്യൻ സ്ക്വാഡ് : 

ഗോൾ കീപ്പഴ്സ് : ഗുർപ്രീത് സന്ധു, അമരീന്ദർ സിങ്, പ്രഭ്സുഖൻ ഗിൽ

പ്രതിരോധം

പ്രീതം കോട്ടൽ, സെറിറ്റൺ ഫെർണാണ്ടസ്, രാഹുൽ ഭേക്കെ, ഹോർമിപ്പാം, സന്ദേശ് ജിങ്കൻ, അൻവർ അലി, ചിങ്ക്ലസന സിങ്, സുഭാഷിഷ് ബോസ്, അകാശ് മിശ്ര, റോഷൻ സിങ്

മധ്യനിര

ബിപിൻ സിങ്, അനിരുദ്ധ താപ്പ, പ്രൊണോയി ഹാൾഡർ, ജീക്ക്സൺ സിങ്, ബ്രാണ്ടൺ ഫെർണാണ്ടസ്, വിപി സുഹൈർ, ഡാനിഷ് ഫറൂഖ്, യാസിർ മുഹമ്മദ്, അനികേത് ജാദവ്

മുന്നേറ്റ നിര
മൻവീർ സിങ്, ലിസ്റ്റൺ കോളാസോ, റഹീം അലി

പരിക്കിനെ തുടർന്ന് സുനിൽ ഛേത്രി, സഹൽ അബ്ദുൽ സമദ്, ഉദാന്ത സിങ്, സുരേഷ് സിങ് എന്നിവർ അന്തിമ പട്ടികയിൽ ഇടം നേടിയില്ല. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News