ഇന്ത്യാ ദക്ഷിണാഫ്രിക്ക ടി20: 60 ശതമാനത്തിലേറെ ടിക്കറ്റുകള്‍ വിറ്റു

ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 07:23 PM IST
  • www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന
  • 10500 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്
  • കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്
ഇന്ത്യാ ദക്ഷിണാഫ്രിക്ക ടി20:  60 ശതമാനത്തിലേറെ ടിക്കറ്റുകള്‍ വിറ്റു

തിരുവനന്തപുരം: സെപ്തംബര്‍ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതല്‍ ഇതിനോടകം 17547 ടിക്കറ്റുകള്‍ വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 10500 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.

 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. അപ്പര്‍ ടിയറിലെ 3916 ടിക്കറ്റുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. 

ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in  എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News