ധരംശാല: ഏകദിന ക്രിക്കറ്റില്‍ മറ്റൊരു അഭിമാന നേട്ടം കൂടി സ്വന്തമാക്കി വിരാട് കോഹ്ലി. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിലാണ് കോഹ്ലി പുതിയ നേട്ടം കരസ്ഥമാക്കിയത്. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കീവീസിനെ തകര്‍ത്തത്.
ഐസിസി ടൂര്‍ണമെന്റുകളില്‍ 3,000 റണ്‍സ് നേടുന്ന ആദ്യത്തെ താരമായി വിരാട് കോഹ്ലി മാറി. നിലവില്‍ 3,054 റണ്‍സാണ് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്. 2,942 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലാണ് രണ്ടാം സ്ഥാനത്ത്. 2,719 റണ്‍സ് നേടിയ സച്ചിന് ടെണ്ടുല്‍ക്കറാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം.
ALSO READ: ചരിത്രം വീരോചിതം; ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി നായകന് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് രോഹിത്തും ഗില്ലും പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ കോഹ്ലി സാവധാനമാണ് തുടങ്ങിയത്. ഗില്ലിന്റെ വിക്കറ്റ് കൂടി വീണതോടെ ഇന്നിംഗ്സിന്റെ ഉത്തരവാദിത്വം കോഹ്ലി ഏറ്റെടുക്കുകയായിരുന്നു.
ശ്രേയസ് അയ്യരെയും കെ.എല്‍ രാഹുലിനെയും കൂട്ടുപിടിച്ച് ചേസിംഗ് മുന്നോട്ടുകൊണ്ടു പോയ കോഹ്ലി കൃത്യമായ ഇടവേളകളില്‍ ഗിയര്‍ മാറ്റി. ഓസീസിനെതിരായ മത്സരത്തിന്റെ തുടര്‍ച്ച പോലെ ഇന്ത്യന്‍ ജയവും കോഹ്ലിയുടെ സെഞ്ച്വറിയും യാഥാര്‍ത്ഥ്യമാകുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. എന്നാല്‍ ഏകദിന കരിയറിലെ 49-ാം സെഞ്ച്വറിയ്ക്ക് വെറും 5 റണ്‍സ് അകലെ കോഹ്ലി വീണു. അപ്പോഴേയ്ക്കും ഇന്ത്യ ജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. 104 പന്തില്‍ 8 ബൗണ്ടറികളും 2 സിക്സറുകളും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരം നഷ്ടമായെങ്കിലും മറ്റൊരു അഭിമാന നേട്ടം സ്വന്തമാക്കാന്‍ കോഹ്ലിയ്ക്ക് സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.