അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായുള്ള (England) നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച. അവസാനം വിവരം ലഭിക്കുമ്പോൾ 172-ന് 6 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും വാഷിംഗ്ഡൺ സുന്ദറുമാണ് ക്രീസിൽ. 69 പന്തിൽ 45 റൺസാണ് പന്തിന്റെ സമ്പാദ്യം. 33 ബോളിൽ 11 റൺസാണ് സുന്ദർ ചേർത്തത്. 66 ഒാവറുകൾ ഇതുവരെ പൂർത്തിയായി.
49 റൺസെടുത്ത രോഹിത് ശർമ്മയും (Rohith Sharma) 27 റൺസെടുത്ത അജിൻക്യെ രെഹാനയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശുഭ്മാൻ ഗില്ലും നായകൻ വിരാട് കോഹ്‌ലിയും പൂജ്യരായിട്ടാണ് മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്‌സൻ, ബെൻ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ALSO READ : India vs England : Jasprit Bumrah എന്തിന് ടീമിൽ പുറത്ത് പോയി, BCCI പറഞ്ഞില്ലെങ്കിലും അവസാനം കണ്ടെത്തി
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205ലെത്താൻ ഇന്ത്യക്ക് 59 റൺസ് കൂടെ ഇനിയും വേണം. ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് ഇന്ത്യ(India) രണ്ടാം ദിനം കളി പുനരാരംഭിക്കുന്നത്. പൂജാരെയാണ് രണ്ടാം ദിനത്തിൽ ആദ്യം വീഴുന്നത്. പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി സ്‌റ്റോക്‌സിന് മുന്നിൽ കീഴടങ്ങി. രെഹാനയ്‌ക്കൊപ്പം ചേർന്ന് ഹിറ്റ്മാൻ കുട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും 80 റൺസിൽ നിൽക്കെ രെഹാനെയും മടങ്ങി. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറിനൊപ്പം ചേർന്ന് ഋഷഭ് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമത്തിലാണ്.
നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനും കനത്ത തിരിച്ചടിയാണ് ഉണ്ടായത് 205 റൺസിനാണ് ഇംഗ്ലണ്ട് പുറത്തായത്. പതിവുപോലെ ഇന്ത്യയുടെ സ്പിൻ അറ്റാക്കിന് മുന്നിൽ ഇംഗ്ലണ്ടിന് അടിയറവ് പറയേണ്ടി വന്നു. അക്‌സർ പട്ടേൽ 4വിക്കറ്റും രവിചന്ദ്ര അശ്വിൻ (Aswin) 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് സിറാജിനും രണ്ടും വാഷിംഗ്ടൺ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy