അർജന്റീന എന്നാൽ ലയണൽ മെസിയെന്നും പോർച്ചുഗൽ എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നുമാണ് ഫുട്ബോൾ ആരാധകർക്കിടയിലുള്ള കാഴ്ചപ്പാട്. താരാധിപത്യം നിൽക്കുമ്പോൾ ടീമുകളുടെ ഘടനയും പ്രവർത്തനവും അതിന് അനുസരിച്ച് തരപ്പെടുത്തേണ്ടി വരും. അത് തന്നെയാണ് പല ടീമുകളുടെ പ്രകടനത്തെ ബാധിക്കുന്നത്. ഇത് തന്നെയായിരുന്നു 2016 ടിറ്റെ ബ്രസീലിന്റെ കോച്ചായി ചുമതല ഏൽക്കുമ്പോൾ നേരിട്ടത്. യൂറോപ്പിൽ മെസിയും റൊണാൾഡോയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ താരമൂല്യമേറിയ നെയ്മറെന്ന താരം അടങ്ങിയ കാനറി സംഘത്തെ നയിക്കാനാണ് ടിറ്റെയ്ക്ക് ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ചുമതല ഏൽപ്പിക്കുന്നത്.
കേവലം നെയ്മറുടെ താരാധിപത്യം തച്ചുടയ്ക്കുക മാത്രമായിരുന്നില്ല ടിറ്റെയ്ക്ക് മുമ്പിൽ ഉണ്ടായിരുന്ന വെല്ലുവിളികൾ. ഏറ്റവും കൂടുതൽ തവണ ലോകകപ്പിൽ മുത്തമിട്ട രാജ്യത്തെ ഫിഫ റാങ്കിലെ എക്കാലത്തെയും തകർച്ചയിൽ നിന്നും കരകയറ്റുക. താരാധിപത്യത്തിന് പകരം താരസമ്പനത വർധിപ്പിക്കുക. 2002ന് മുമ്പുള്ള സുവർണ്ണക്കാലം തിരികെ കൊണ്ടുവരിക തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങളായിരുന്നു അഡെനോർ ലിയോനാർഡോ ബാച്ചി എന്ന ടിറ്റയ്ക്ക് മുമ്പിൽ ഉണ്ടായിരുന്നത്.
ഇപ്പോഴും ബ്രസീലിന്റെ ഫുട്ബോൾ നെയ്മർ കേന്ദ്രീകരിച്ചാണെന്ന് പലരും പറയുമെങ്കിലും അത് 100 ശതമാനം തെറ്റാണെന്ന് എടുത്ത് പറയേണ്ടി വരും. ലോകകപ്പിലെ മൂന്നോ നാലോ മത്സരങ്ങൾ വിലയിരുത്തിയല്ല കാനറിപ്പടയുടെ പ്രകടനത്തെയോ തന്ത്രങ്ങളെയോ വിലയിരുത്തേണ്ടത്. നെയ്മറില്ലാതെ എത്രയോ മത്സരങ്ങൾ അന്തരാഷ്ട്ര തലത്തിൽ ടിറ്റെ ജയിച്ച് കാണിച്ചിട്ടുണ്ട്. ഇനി നെയ്മർ ഇല്ലെങ്കിലോ ലൂക്കസ് പക്വേറ്റ, ബ്രൂണോ ഗിമറെസ് തുടങ്ങിയവർക്കും മധ്യനിരയിൽ കളി നിയന്ത്രിക്കാനാകുമെന്ന് ടിറ്റെ തെളിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ട്രോളാൻ എ ടീമോ ബി ടീമോ എന്ന പറയാമെങ്കിലും ടിറ്റെയുടെ തന്ത്രത്തെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തന്റെ ടീമിന്റെ പ്രധാന പേയിങ് ഇലവന് ഒരു വിശ്രമം നൽകാനാണ് ടിറ്റെ എന്ന കോച്ച് കാമെറൂണിനെതിരെ ശ്രമിച്ചത്. ആ മത്സരത്തിൽ ബ്രസീൽ അട്ടമറി നേരിട്ടെങ്കിലും ടീമിനുള്ള ഗ്രൂപ്പിലെ ആധിപത്യത്തിന് ഒരു കോട്ടവും തട്ടിയില്ല.
ALSO READ : നീണ്ട 32 വർഷത്തെ കാത്തിരിപ്പ്; സെമിയിൽ ബ്രസീൽ അർജന്‍റീന സ്വപ്ന പോരാട്ടത്തിന് സാധ്യത
2016ലാണ് ടിറ്റെ ബ്രസീൽ ഫുട്ബോൾ ടീമിന്റെ മാനേജറായി ചുമതലയേൽക്കുന്നത്. അന്ന് ഫിഫ റാങ്കിങ്ങിൽ എക്കാലത്തെയും വലിയ പടുകുഴിയിലായിരുന്നു കാനറികൾ. ഒമ്പതാം സ്ഥാനത്ത് നിന്ന ടീമിനെ മൂന്ന് മാസം കൊണ്ട് അഞ്ച് സ്ഥാനങ്ങൾ ഉയർത്തി നാല് റാങ്കിലെത്തിച്ചു. പിന്നീട് മൂന്നാം റാങ്കിന്റെ താഴെ ടിറ്റെ ബ്രസീൽ ടീമിനെ കൊണ്ടുവന്നിട്ടില്ല. ഇപ്പോൾ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തും. 2002 മുതൽ ആരംഭിച്ച ബ്രസീൽ ടീമിന്റെ പതനത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം നയിച്ച കോച്ചാണ് ടിറ്റെ. വിജയശതമാനവും അതുപോലെ തന്നെയാണ്. ബ്രസീലിനെ നയിച്ച 80 മത്സരങ്ങളിൽ 60 എണ്ണത്തിൽ ജയം സ്വന്തമാക്കിട്ടുണ്ട്.
കോവലം ബോസ് എല്ല തലത്തിലുള്ള ഒരു കോച്ച് അല്ല ബ്രസീൽ ടീമിലെ താരങ്ങൾക്ക് ടിറ്റെ. അവർക്കൊപ്പം സന്തോഷിക്കാനും ആഘോഷിക്കാനും. 2019ലെ കോപ്പ അമേരിക്ക മാത്രമാണ് ഇതിവുരെ ടിറ്റെ ബ്രസീലിനായി സ്വന്തമാക്കിട്ടുള്ളത്. കഴിഞ്ഞ വർഷം കോപ്പയിൽ അർജന്റീനയോട് തോറ്റതും 2018 ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായതും ബ്രസീൽ ടീമിന്റെ അധികൃതർ ടിറ്റെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. കാരണം പടുകുഴിയിൽ ആയിരന്ന കാനറികളെ ഉയർത്തെഴുനേൽപ്പിച്ചത് ടിറ്റെയായിരുന്നു. അത് തന്നെയാണ് ഖത്തർ ലോകകപ്പിൽ ബ്രസീലിയൻ ആരാധകർക്ക് കോച്ച് ടിറ്റെയിന്മേലുള്ള ആത്മവിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...