ഹരാരെ : സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസവും ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. സിംബാബ്വിയൻ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിലെ പ്രധാനിയായിരുന്നു ഓൾറൗണ്ട് താരവും കൂടിയായിരുന്നു ഹീത്ത് സ്ട്രീക്ക്. സിംബാബ്വെ കണ്ട് ഏറ്റവും മികച്ച ഓൾറൗണ്ട് താരവുമായിരുന്നു ഹീത്ത് സ്ട്രീക്ക്. 90കളിലും 2000ത്തിന്റെ ആദ്യവുമായി സിംബാബ്വെക്കായി സ്ട്രീക്ക് 65 ടെസ്റ്റും 189 ഏകദിനങ്ങളും കളിച്ചു. ഇരുഫോർമാറ്റുകളിലായി 4933 റൺസും 455 വിക്കറ്റുകളും സ്ട്രീക്ക് സിംബാബ്വെയ്ക്ക് വേണ്ടി നേടി.
ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു താരം മരണപ്പെട്ടുയെന്ന വാർത്ത രണ്ടാഴ്ചകൾക്ക് മുമ്പ് രാജ്യന്തര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് നിഷേധിച്ചുകൊണ്ട് താരത്തിന്റെ കുടുംബവും സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. അതേസമയം ഇത്തവണ താരത്തിന്റെ ഭാര്യ നാഥിൻ സ്ട്രീക്ക് മരണവാർത്ത സ്ഥരീകരിക്കുകയും ചെയ്തു.
ALSO READ : Asia Cup 2023: ഏഷ്യാ കപ്പിൽ പാകിസ്താൻ സേഫായി; സൂപ്പർ 4-ന് യോഗ്യത നേടാൻ ഇന്ത്യ ചെയ്യേണ്ടത്..!
സിംബാബ്വെക്കായി ടെസ്റ്റിലും ഏകദിനത്തിലും 100 വീതം വിക്കറ്റുകൾ നേടിയ ഒരേയൊരു താരമാണ് ഹീത്ത് സ്ട്രീക്ക്. ടെസ്റ്റിൽ ആയിരം റൺസും 100 വിക്കറ്റുമെടുത്ത ഏക സിംംബാബ്വിയൻ താരമാണ് സ്ട്രീക്ക്. കൂടാതെ ഏകദിനത്തിൽ 2,000 റൺസും 200 വിക്കറ്റും നേടിയ ഒരെയൊരും സിംബാബ്വെ താരമാണ് സ്ട്രീക്ക്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടിയ സിംബാബ്വെ താരമാണ് സ്ട്രീക്ക്. ഏഴ് തവണയാണ് ടെസ്റ്റിൽ സ്ട്രീക്ക് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്.
അതേസമയം വാതുവെയ്പ്പുകാർക്ക് താരങ്ങളുടെ വിവരങ്ങൾ നൽകിയതിന്റെ പേരിൽ 2021ൽ രാജ്യാന്തര ക്രിക്കറ്റ് കൌൺസിൽ സ്ട്രീക്കിനെ എട്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. വാതുവെയ്പ്പക്കാരിൽ താരം 35,000 യുഎസ് ഡോളർ വിലവരുന്ന രണ്ട് ബിറ്റ്കോയിനുകളും ഒരു ഐഫോണും സ്ട്രീക്ക് വിവരങ്ങൾ കൈമാറുന്നതിന് പ്രതിഫലമായി വാങ്ങി. കൂടാതെ ഐപിഎൽ, പിഎസ്എൽ, അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് തുടങ്ങിയ ക്രിക്കറ്റ് ടൂർണമെന്റുകളിലെ ടീമുകളുടെ രഹസ്യ വിവരങ്ങളും സിംബാബ്വെയിൻ താരം വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...