IPL ദുബായില്‍; അനുമതി നല്‍കി കേന്ദ്രം, സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനി!!

മത്സരങ്ങളുടെ ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശമില്ല. രണ്ടാം ഘട്ട മത്സരങ്ങള്‍ കാണാന്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ UAE സര്‍ക്കാരിനോട് അനുമതി തേടും.

Last Updated : Aug 3, 2020, 09:58 AM IST
  • ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പടെയുള്ള ഒരു സ്പോണ്‍സര്‍മാരെയും മാറ്റേണ്ടത്തിലെന്നു IPL ഭരണസമിതി യോഗത്തില്‍ തീരുമാനമായി.
IPL ദുബായില്‍; അനുമതി നല്‍കി കേന്ദ്രം, സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനി!!

ന്യൂഡല്‍ഹി: IPL 2020 മത്സരങ്ങള്‍ UAEയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും.

ദുബായ് രാജ്യാന്തര സ്റ്റേഡിയ൦, ഷെയ്ഖ് സായിദ് സ്റ്റേഡിയം (അബുദാബി), ഷാര്‍ജ സ്റ്റേഡിയം എന്നിങ്ങനെ മൂന്നു മൈതാനങ്ങളിലായാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശമില്ല. രണ്ടാം ഘട്ട മത്സരങ്ങള്‍ കാണാന്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ UAE സര്‍ക്കാരിനോട് അനുമതി തേടും. 

IPL-ല്‍ തിളങ്ങിയാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താം...

ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍. പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്തിയാകും മത്സരങ്ങള്‍ നടക്കുക. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പടെയുള്ള ഒരു സ്പോണ്‍സര്‍മാരെയും മാറ്റേണ്ടത്തിലെന്നു IPL ഭരണസമിതി യോഗത്തില്‍ തീരുമാനമായി. IPL ഒരുക്കങ്ങള്‍ക്കായി ടീമുകള്‍ ഓഗസ്റ്റ് 20ന് യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. 51 ദിവസമാണ് മത്സരങ്ങള്‍.

നാട്ടുകാരുടെ മൊത്തം ബില്ലും എനിക്കയച്ചോ? വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍!

ഓസ്ട്രേലിയ(Australia)യില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതോടെയാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന അവസരമൊരുങ്ങിയത്. 

Trending News