പാരിസ് : ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ പതിനാലാം തവണ മുത്തിമട്ട് റാഫേൽ നദാൽ. കളിമൺ കോർട്ടിലെ കലാശപ്പോരാട്ടത്തിൽ നോർവിയൻ താരം കാസ്പെർ റൂഡിനെ തകർത്ത ലോക അഞ്ചാം നമ്പർ താരം തന്റെ കരിയറി 22 ഗ്ലാൻ സ്ലാം കിരീടം ഉയർത്തുകയും ചെയ്തു. നേരിട്ടുള്ള സെറ്റിനായിരുന്നു സെറ്റിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സ്കോർ - 6-3,6-3,6-0.
ഇതോടെ റോജർ ഫെഡറർ, നോവാക് ജോക്കോവിച്ച് എന്നിവരുടെ ഗ്രാൻഡ് സ്ലാം വേട്ടയിൽ നിന്ന് രണ്ട് കിരീടത്തിന്റെ ദുരം നദാൽ വർധിപ്പിച്ചു. ഇരുവരും 20 ഗ്രാൻഡ് സ്ലാം കിരീടമാണ് കരിയറിൽ സ്വന്തമാക്കിട്ടുള്ളത്. കൂടാതെ ഇതാദ്യമായിട്ടാണ് നദാൽ ഒരേ സീസണിൽ ഓസ്ട്രേലിയൻ ഓപ്പണും റോളണ്ട് ഗാരോസിലും കീരിടം സ്വന്തമാക്കുന്നത്.
King of Clay x 14 @RafaelNadal remains undefeated in Paris finals, conquering Casper Ruud 6-3, 6-3, 6-0 for a 14th title#RolandGarros pic.twitter.com/GctcC17Ah8
— Roland-Garros (@rolandgarros) June 5, 2022
1-3 എന്ന നിലയിൽ ആദ്യ സെറ്റിൽ പിന്നിൽ നിന്നതിന് ശേഷമാണ് സ്പാനിഷ് താരം ടൂർണമെന്റ് പിടിച്ചെടുക്കുന്നത്. കൂടാതെ നദാലിന്റെ അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങിയ താരവും കൂടിയാണ് റൂഡ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.