ഇരുന്ന കാണാൻ അവസരം ഒരുക്കി സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റ്. ഖത്തർ ലോകകപ്പിന്റെ ആവേശോജ്വലമായ ഫൈനൽ പോരാട്ടം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ തൽസമയം കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വലിയ സ്‌ക്രീനിൽ സൗജന്യമായി അർജന്റീന ഫ്രാനസ് മത്സരം കാണാൻ സാധിക്കുന്നതാണ്.
12 അടി ഉയരവും 23 അടി വീതിയുമുള്ള പടുകൂറ്റൻ സ്‌ക്രീനിൽ ഫുൾ എച്ഡി ദൃശ്യമികവോടെ ഫൈനൽ ആസ്വദിക്കാവുന്ന സംവിധാനമാണ് സജ്ജീകരിക്കുന്നത്. 1200ഓളം പേർക്ക് ഒരേ സമയം കളി കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിനുള്ളിൽ ഉണ്ട്.
ALSO READ : FIFA World Cup 2022: മെസ്സി പരിക്കിന്റെ പിടിയിൽ; ഫൈനൽ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
18-ാം തീയതി ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ മത്സരം ആരംഭിക്കുക. ഏഴ് മണി മുതൽ ഫുട്ബോൾ പ്രേമികൾക്ക് ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യമാണെന്ന് സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ഞായറാഴ്ചയാണ് ഖത്തർ ലോകകപ്പിന്റെ കലാശപോരാട്ടം. സെമി ഫൈനലിൽ ക്രൊയേഷ്യയെ തകർത്താണ് ലയണൽ മെസിയുടെ അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാകട്ടെ മൊറോക്കോയുടെ പ്രതിരോധകോട്ട തകർത്താണ് തുടർച്ചയായി ലോകകപ്പിന്റെ ഫൈനലിൽ ഇടം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...