പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ Cristiano Ronaldoയുടെ ഒരു ചെറിയ പ്രവൃത്തിമൂലം എട്ടിന്‍റെ പണി കിട്ടിയിരിയ്ക്കുകയാണ് Coca-Colaയ്ക്ക്...!!
24 മണിക്കൂറിനുള്ളില്‍ Coca-Colaയ്ക്ക് വിപണിയില്‍ ഉണ്ടായിരിയ്ക്കുന്നത് 4 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ്. യൂറോ കപ്പിന്‍റെ സ്പോൺസർമാര്‍കൂടിയാണ് കൊക്കകോള.
ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമായിരുന്നു വേദി. വാര്‍ത്താ സമ്മേളനത്തിനെത്തിയ Portugal football team captain ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) തന്‍റെ മുന്‍പിലിരുന്ന രണ്ട് കൊക്കകോള കുപ്പികള്‍ എടുത്തുമാറ്റി. പിന്നീട്, അവയ്ക്ക് പകരം ഒരു ബോട്ടില്‍ വെള്ളം (Water) എടുത്തു കാട്ടി റൊണാള്‍ഡോ "ഇതാണ് കുടിയ്ക്കേണ്ടത്" എന്ന് പറയുകയും ചെയ്തിരുന്നു. ഈ വീഡിയോ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Cristiano Ronaldo qui déplace les bouteilles de Coca et qui dit "eau" en montrant aux journalistes pic.twitter.com/LaDNa95EcG
— Gio CR7 (@ArobaseGiovanny) June 14, 2021
എന്നാല്‍, റൊണാള്‍ഡോയുടെ ചെറിയ പ്രവൃത്തിയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നിരിയ്ക്കുകയാണ് വ്യവസായ ഭീമന്‍ കൊക്കകോള (Coca-Cola) കമ്പനിയ്ക്ക്..!! 24 മണിക്കൂറിനുള്ളില്‍ 4 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം, എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം നിസാര കാര്യമല്ല. ലോകമെമ്പാടും ആരാധകരുള്ള പോര്‍ച്ചുഗീസിന്‍റെ ഈ താരം കൊക്കകോള പാനീയങ്ങള്‍ മാറ്റി വയ്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതു വഴിയാണ് കമ്പനിയ്ക്ക് കനത്ത നഷ്ടം സംഭവിച്ചത്. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം 1.6 ശതമാനമാണ് ഇടിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കൊക്കകോള ഇതുവരെ റൊണാള്‍ഡോയുടെ പ്രവൃത്തിയോട് പ്രതികരിച്ചിട്ടില്ല.
ആരോഗ്യകാര്യങ്ങളിൽ തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റെണാൾഡോയുടേത്. ശരീരത്തെ മോശമായി ബാധിക്കുന്ന ഒന്നിനോടും താരം താത്പര്യം കാട്ടാറില്ല. ചിട്ടയായ പരിശീലനവും ഭക്ഷണരീതിയുമാണ് താരം പിന്തുടരുന്നത്. ലഹരിവസ്‌തുക്കള്‍, ടാറ്റു തുടങ്ങിയവ അടുപ്പിക്കില്ല.
36 വയസ്സകാരനായ റൊണാള്‍ഡോയുടെ ചിട്ടയായ ജീവിതമാണ് ഈ പ്രായത്തിലും കളിക്കളത്തിലെ ആവേശമാകുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...