ലഖ്നൗ : ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് 210 റൺസ് വിജയലക്ഷ്യം. ഒരു ഘട്ടത്തിൽ 125ന് വിക്കറ്റൊന്നും നഷ്ടമാകാതെ ശക്തമായി നിന്ന് ശ്രീലങ്കയുടെ ഇന്നിങ്സാണ് അടുത്ത 100 റൺസ് തികയ്ക്കുന്നത് മുമ്പായി ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആഡം സാംപയാണ് ലങ്കയുടെ തകർച്ചയ്ക്ക് പിന്നിൽ. ഇടയ്ക്ക് മഴയെത്തിയതും ലങ്കയുടെ ഇന്നിങ്സിനെ ബാധിച്ചു.
ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ഓസീസ് ബോളിങ് നിരയ്ക്ക് മുമ്പിൽ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഓപ്പണർമാരായ പാതും നിസ്സാങ്കയും കുശാൽ പെരേരയും ചേർന്ന് ബാറ്റ് വീശിയത്. ഇരുവരുടെയും ഇന്നിങ്സിന് ഓസീസ് ക്യാപ്റ്റൻ പാറ്റ് കുമ്മിൻസ് തടസ്സം സൃഷ്ടിച്ചതോടെയാണ് ലങ്കയുടെ തകർച്ചയ്ക്ക് തുടക്കമാകുന്നത്. ഇടയ്ക്ക് മഴയെത്തി മത്സരം തടസ്സപ്പെടുത്തി. ശേഷം പുനഃരാരംഭിച്ച മത്സരത്തിൽ ലങ്കയുടെ ബാറ്റിങ് തകർച്ചയ്ക്ക് അടിവരയിടുകയായിരുന്നു.
അഞ്ചാമത് ക്രീസിലെത്തിയ ചരിത് അസലങ്കയുടെ പ്രതിരോധമാണ് ലങ്കൻ സ്കോർ 200 കടത്തിയത്. സാംപയ്ക്ക് പുറമെ സ്റ്റാർക്കും കുമ്മിൻസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്ലെൻ മാക്സ്വെലിന്നാണ് മറ്റൊരു വിക്കറ്റ്. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് ലങ്കയും ഓസ്ട്രേലിയയും നേർക്കുനേരെത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ശ്രീലങ്ക. ഓസ്ട്രേലിയാകാട്ടെ ചരിത്രത്തിലെ ഏറ്റവും നാണക്കേഡിന്റെ അരികിൽ ഏറ്റവും അവസാനമായിട്ടാണ് പോയിന്റ് പട്ടികയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.