Cricket World Cup 2023 : ഇബ്രാഹിം സദ്രാന് സെഞ്ചുറി; അഫ്ഗാനെതിരെ കംഗാരുക്കളുടെ ലക്ഷ്യം 292 റൺസ്

Cricket World Cup 2023 Australia vs Afghanistan : സെമി പ്രവേശനത്തിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.

Written by - Jenish Thomas | Last Updated : Nov 7, 2023, 06:16 PM IST
  • സെമി സാധ്യത നിലനിർത്താൻ അഫ്ഗാനും ഇന്നത്തെ മത്സരം നിർണായകമാണ്.
  • ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹിദി ആദ്യ ബാറ്റ് ചെയ്യാൻ തിരുമാനിക്കുകയായിരുന്നു.
  • സദ്രാന്റെ സെഞ്ചുറി മികവിൽ അഫ്ഗാൻ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുക്കുകയായിരുന്നു
Cricket World Cup 2023 : ഇബ്രാഹിം സദ്രാന് സെഞ്ചുറി; അഫ്ഗാനെതിരെ കംഗാരുക്കളുടെ ലക്ഷ്യം 292 റൺസ്

മുംബൈ : ലോകകപ്പിൽ സെമി പ്രതീക്ഷയുമായി അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് 292 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഓപ്പണർ ഇബ്രാഹിം സദ്രാന്റെ ബാറ്റിങ് മികവിലാണ് 291 റൺസെടുത്തത്. അഫ്ഗാൻ ഓപ്പണിങ് താരം പുറത്താകതെ 129 റൺസെടുക്കുകയും ചെയ്തു. സെമി സാധ്യത നിലനിർത്താൻ അഫ്ഗാനും ഇന്നത്തെ മത്സരം നിർണായകമാണ്.

ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹിദി ആദ്യ ബാറ്റ് ചെയ്യാൻ തിരുമാനിക്കുകയായിരുന്നു. സദ്രാന്റെ സെഞ്ചുറി മികവിൽ അഫ്ഗാൻ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുക്കുകയായിരുന്നു. സദ്രാന് പുറമെ മറ്റുള്ള താരങ്ങൾ ചെറിയ സ്കോറുകൾ നേടിയാണ് അഫ്ഗാൻ ഓപ്പണർക്ക് പിന്തുണ നൽകിയത്. എന്നാൽ ആറമനായി ക്രീസിലെത്തിയ റഷീദ് ഖാൻ നടത്തിയ ഇന്നിങ്സാണ അഫ്ഗാന്റെ സ്കോർ ബോർഡ് 300ന്റെ അരികിലെത്തിച്ചത്.

ALSO READ : Cricket World Cup 2023 : 'പക അത് വീട്ടാനുള്ളതാണ്'; ഷക്കീബിനെ പുറത്താക്കി എയഞ്ചലോ മാത്യൂസ്, പിന്നാലെ ഒരു സെലിബ്രേഷനും

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെസ്സൽവുഡ് രണ്ടും മിച്ചൽ സ്റ്റാർക്ക് ഗ്ലെൻ മാക്സ്വൽ, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ ജയിച്ച ഓസീസ് ലോകകപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ ജയിച്ച അഫ്ഗാനിസ്ഥാൻ പട്ടികയിൽ ആറാം സ്ഥാനത്തും. സെമി പ്രവേശനത്തിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News