BAN vs SL: ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ക്രീസിലെത്തും മുന്നേ ഔട്ടായി മാത്യൂസ്; ഷക്കിബിന് പൊങ്കാല

SL vs BAN ODI WC 2023: ഷക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25-ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 05:23 PM IST
  • ഷക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25-ാം ഓവറിലാണ് സംഭവം നടന്നത്.
  • ബാറ്റ്‌സ്മാന്‍ ക്രീസില്‍ എത്താന്‍ 3 മിനിട്ട് സമയമാണ് നല്‍കുക.
  • തിരികെ പോകുന്ന വഴി ഹെല്‍മെറ്റ് വലിച്ചെറിഞ്ഞാണ് മാത്യൂസ് ദേഷ്യം പ്രകടിപ്പിച്ചത്.
BAN vs SL: ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ക്രീസിലെത്തും മുന്നേ ഔട്ടായി മാത്യൂസ്; ഷക്കിബിന് പൊങ്കാല

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു ബാറ്റ്‌സ്മാന്‍ ക്രീസില്‍ എത്തും മുന്നേ ഔട്ടായി. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് ക്രീസില്‍ എത്താന്‍ വൈകിയതിനാണ് പുറത്തായത്. 

ഷക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25-ാം ഓവറിലാണ് സംഭവം നടന്നത്. ഓവറിലെ രണ്ടാം പന്തില്‍ സധീര സമരവിക്രമ 41 റണ്‍സില്‍ നില്‍ക്കവെ പുറത്തായി. പിന്നീട് മാത്യൂസാണ് ക്രീസില്‍ എത്തേണ്ടിയിരുന്നത്. ബാറ്റ്‌സ്മാന്‍ ക്രീസില്‍ എത്താന്‍ 3 മിനിട്ട് സമയമാണ് നല്‍കുക. സമരവിക്രമയുടെ വിക്കറ്റ് വീണതിന് പിന്നാലെ മാത്യൂസ് ഗ്രൗണ്ടിലേയ്ക്ക് എത്തിയെങ്കിലും ഹെല്‍മെറ്റിന്റെ സ്ട്രാപ്പിന് പ്രശ്‌നമുള്ളതായി കണ്ടെത്തി. ക്രീസില്‍ എത്തും മുമ്പ് ഹെല്‍മെറ്റ് മാറ്റാന്‍ മാത്യൂസ് ആവശ്യപ്പെട്ടു. പുതിയ ഹെല്‍മെറ്റ് എത്തിയപ്പോഴേയ്ക്കും സമയം 3 മിനിറ്റ് പിന്നിട്ടിരുന്നു. 

ALSO READ: ഡൽഹി വായുമലിനീകരണം; ഇന്നത്തെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചേക്കും

സമയം അതിക്രമിച്ച കാര്യം മനസിലാക്കിയ ഷക്കീബ് അല്‍ ഹസന്‍ ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഔട്ടിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. നിയമപ്രകാരം അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍, ഷക്കിബ് അല്‍ ഹസനെ സ്ട്രാപ്പ് പൊട്ടിയ ഹെല്‍മെറ്റ് കാണിച്ചെങ്കിലും മാത്യൂസിനോട് കനിയാന്‍ ഷക്കിബ് തയ്യാറായില്ല. തുടര്‍ന്ന് അമ്പയര്‍മാരോട് ഏറെ നേരം സംസാരിച്ച ശേഷം ഒരു പന്ത് പോലും നേരിടാനാകാതെ മാത്യൂസ് മടങ്ങി. തിരികെ പോകുന്ന വഴി ഹെല്‍മെറ്റ് വലിച്ചെറിഞ്ഞാണ് മാത്യൂസ് ദേഷ്യം പ്രകടിപ്പിച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

 ജെന്റില്‍മാന്‍സ് ഗെയിം എന്ന് വിളിപ്പേരുള്ള ക്രിക്കറ്റില്‍ ഷക്കിബ് അല്‍ ഹസന്‍ സ്വീകരിച്ച നടപടി മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ നിരവധിയാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വെറുതെയല്ല പോയിന്റ് ടേബിളിന്റെ താഴെ കിടക്കുന്നതെന്നും ഇതാദ്യമായല്ല ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ മാന്യതയില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നതെന്നുമെല്ലാം അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും ഷക്കിബ് അല്‍ ഹസന്റെ നടപടി വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News