Cricket World Cup 2023 : '8-0'... പാകിസ്താനെ തകർത്ത് ഇന്ത്യ; ഹിറ്റ്മാന് സെഞ്ചുറി നഷ്ടം

Cricket World Cup 2023 India vs Pakistan : പാകിസ്താൻ ഉയർത്തിയ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്

Written by - Jenish Thomas | Last Updated : Oct 14, 2023, 08:49 PM IST
  • ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടം.
  • 85 റൺസെടുത്ത പുറത്തായ രോഹിത് ശർമയുടെ വേഗത്തിലുള്ള ഇന്നിങ്സാണ് പാകിസ്താനെതിരെ മികച്ച ജയം സമ്മാനിച്ചത്.
  • ഇതോടെ ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയം 8-0 ആയി ഉയർന്നു
Cricket World Cup 2023 : '8-0'... പാകിസ്താനെ തകർത്ത് ഇന്ത്യ; ഹിറ്റ്മാന് സെഞ്ചുറി നഷ്ടം

അഹമ്മദബാദ് : ലോകകപ്പിൽ പാകിസ്താനെ മേലുള്ള ഇന്ത്യയുടെ സർവാധിപത്യം തുടരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകർത്തു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടമായി. 85 റൺസെടുത്ത പുറത്തായ രോഹിത് ശർമയുടെ വേഗത്തിലുള്ള ഇന്നിങ്സാണ് പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയങ്ങൾ 8-0 ആയി ഉയർന്നു.

ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറുകളിൽ ഓപ്പണർമാരായ അബ്ദുൽ ഷഫീഖും ഇമാം-ഉൾ-ഹഖും ചേർന്ന് മികച്ച ഒരു തുടക്കമായിരുന്നു പാകിസ്താന് നൽകിയത്. എന്നാൽ എട്ടാം ഓവറിൽ മുഹമ്മദ് സിറാജാണ് ഷഫീഖിനെ പുറത്താക്കി കൊണ്ട് പാകിസ്താൻ ആദ്യ പ്രഹരം നൽകിയത്. എന്നിട്ടും പാകിസ്താൻ തങ്ങളുടെ സ്കോർ ബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും അടുത്ത ഇടവേളയിൽ മറ്റൊരു പ്രഹരവുമായി എത്തുകയായിരുന്നു ഉപനായകൻ ഹാർദിക് പാണ്ഡ്യ. ഹഖിനെ കെ.എൽ രാഹുൽ എത്തിച്ചാണ് പാണ്ഡ്യ പാകിസ്താന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തിയത്.

ALSO READ : Cricket World Cup 2023 : ആ വിക്കറ്റിന് പിന്നിലെ രഹസ്യമെന്ത്? കൂടോത്രമോ?

എന്നാൽ മൂന്നാം വിക്കറ്റിൽ പാക് നായകൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനും ചേർന്ന് മറ്റൊരു അപകടകരമായി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ഇരവരും മെല്ലെ പാക് സ്കോർ ബോർഡ് 150ലേക്കെത്തിക്കുയും ചെയ്തു. എന്നാൽ ബാബർ അർധസെഞ്ചുറി നേടിയുടൻ തന്നെ ആ കൂട്ടുകെട്ടിനെ ഭേദിക്കാൻ ശിഥിലമായി പോയി. അപകടകരമാകുമെന്ന് തോന്നിയ ആ കൂട്ടുകെട്ട് ഇത്തവണയും തകർത്തത് സിറാജാണ്. പിന്നീട് കണ്ടത് പാകിസ്താന്റെ വിക്കറ്റ് വീഴ്ചകളുടെ ഘോഷയാത്രയായിരുന്നു. 

രണ്ട് ഓവർ മാത്രം എറിഞ്ഞ ഷാർദുൽ താക്കൂർ ഒഴികെ മറ്റ് ഇന്ത്യൻ ബോളർമാർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 155 മൂന്ന് എന്ന നിലയിൽ നിന്നിരുന്ന പാക് സ്കോർ ബോർഡാണ് 43-ാമത്തെ ഓവറെത്തിയപ്പോൾ 191ന് അവസാനിച്ചത്. പത്ത് ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും 9.5 ഓവറിൽ 38 റൺസ് മാത്രം വിട്ടു കൊടുത്ത രവീന്ദ്ര ജഡേജയുമാണ് പ്രധാനമായി പാകിസ്താനെ പിടിച്ചുകെട്ടിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആക്രമിച്ചു കൊണ്ടാണ് ഇന്നിങ്സിന് തുടക്കമിട്ടത്. രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ബൗണ്ടറികൾക്കായി ശ്രമിക്കുന്നതിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. 16 റൺസെടുത്ത് ഗിൽ പുറത്തായി. എന്നാൽ വിരാട് കോലിക്കൊപ്പം ചേർന്ന് രോഹിത്ത് തന്റെ പാകിസ്താനെതിരെയുള്ള തന്റെ തേരോട്ടം തുടരുകയായിരുന്നു. എന്നാൽ കോലിയും 16 റൺസെടുത്ത് മടങ്ങിയതോടെ ക്യാപ്റ്റൻ ശ്രെയസ് അയ്യർക്കൊപ്പം ചേർന്ന് മറ്റൊരു ഇന്നിങ്സ് ഒരുക്കി. തുടർന്ന് രോഹിത് സെഞ്ചുറി നേടാനൊരുങ്ങിയപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തെ മൗനമാക്കി കൊണ്ടുള്ള ആ വിക്കറ്റ് വീഴ്ച. 85 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ്.

ശേഷം കെ.എൽ രാഹുലിനൊപ്പം ശ്രെയസ് അയ്യർ ഇന്ത്യ മെല്ലെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശേഷം അവസാനം അയ്യർ ബൗണ്ടറി പായിച്ചുകൊണ്ട് രാജ്യത്തിന് ജയം സമ്മാനിക്കുകയും തന്റെ അർധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു.  ഇതോടെ ഇന്ത്യ ടൂർണമെന്റിലെ മൂന്നാമത്തെ ജയം നേടി പോയിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുമായി ന്യൂസിലാൻഡിനൊപ്പമെത്തിയെങ്കിലും നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News