കൊച്ചി: ഇതിഹാസ താരം ഡീഗോ മറഡോണയുടെ (Deigo Maradona) ഓർമ്മയ്ക്കായി രാജ്യന്തര നിലവാരത്തിലുള്ള മ്യൂസിയം (Museum) ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രമുഖ വ്യവസായി Bobby Chemmanur. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഗോൾ സ്വന്തമാക്കിയ ദൈവത്തിന്റെ കൈയാകും പ്രധാന ആകർഷണം. ഗോൾ അടിക്കുന്ന സന്ദർഭം സ്വർണത്തിൽ തീർക്കുമെന്ന് ബോബി കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ മ്യൂസിയം എവിടെ നിർമിക്കുമെന്ന് ഇതുവരെ തീരുമാനമായില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകർ ഉള്ള കേരളത്തിലോ കൊൽക്കത്തിയിലോ മ്യൂസിയം നിർമിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.
Also Read: ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു
അർജന്റീയെ കീരിടത്തിലേക്കെത്തിച്ച മറഡോയുടെ 1986ലെ ലോകകപ്പ് പോരാട്ടവും അദ്ദേഹത്തിന്റെ ഫുട്ബോളും വ്യക്തി ജീവിതവും കേന്ദ്രീകരിച്ചാകും മ്യൂസിയം. ഇതിനെ ആകർഷണമാക്കുന്നതിനായി അത്യാധുനിക സാങ്കേതികകൾ ഉപയോഗിക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. 2011ൽ ദുബൈയിലെ ജ്വലറിയുടെ ഉദ്ഘാടന വേളയിൽ മറഡോണ ദൈവത്തിന്റെ കൈയുടെ ശിൽപ്പം നിർമിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായിയെന്ന് ബോബി ഓർമ്മിച്ചു. മ്യൂസത്തിന്റെ ക്യൂറേറ്റർ പ്രശസ്ത കലകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റിയുമായ ബോണി തോമസിനെ (Boney Thomas) ചുമതലപ്പെടുത്തി.
Also Read: മറഡോണയുടെ വിയോഗത്തില്‍ അനുശോചനക്കുറിപ്പുകളുമായി ക്രിക്കറ്റ് താരങ്ങള്‍...
എട്ട് വർഷങ്ങൾക്ക് മുമ്പ് മ്യൂസിയത്തിന്റെ നിർമാതാവായ ബോബി ചെമ്മണ്ണൂരാണ് ഇതിഹാസതാരത്തെ ആദ്യാമയും അവസാനമായും കേരളത്തിലെത്തിക്കുന്നത്. ചെമ്മണ്ണൂർ ജ്വലറിയുടെ കണ്ണൂർ ഷോ റൂമിന്റെ ഉദ്ഘാടനത്തിനായിരുന്നു ബോബി മറഡോണയെ കേരളത്തിലെത്തിക്കുന്നത്. ശേഷം 2018 മുതൽ മറഡോണ ചെമ്മണ്ണൂ ജ്വലറിയുടെ ബ്രാൻഡ് അമ്പാസിഡർ ആകുകയും ചെയ്തു.
1986 മെക്സികോ ലോകകപ്പിൽ ജർമിനിയെ തകർത്താണ് മറഡോണയുടെ നേതൃത്വത്തിലുള്ള അർജന്റീന തങ്ങളുടെ രണ്ടാമത്തെ ലോകകപ്പിൽ മുത്തമിടുന്നത്. ആ ലോകകപ്പിലെ ക്വാർട്ടർ ഫൈനല്ലിലായിരുന്ന ദൈവത്തിന്റെ കൈ എന്ന ചരിത്ര പ്രസിദ്ധമായ ഗോൾ പിറന്നത്. നവംബർ 24ന് മറഡോണ അർജന്റീനയിലെ ബ്യൂനസ് അരീസിലെ സ്വന്തം വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.