FIFA World Cup 2022 : ലോകകപ്പിൽ ദയനീയ പ്രകടനം; ബെൽജീയം താരം ഈഡൻ ഹാസാർഡ് വിരമിച്ചു

Eden Hazard Retirement 2008 ൽ 17-ാം വയസിലാണ് ഈഡൻ ഹസാർഡ് ബെൽജീയത്തിന് വേണ്ടി ആദ്യമായി ബൂട്ട് അണിയുന്നത്

Written by - Jenish Thomas | Last Updated : Dec 7, 2022, 07:23 PM IST
  • ഈഡൻ ഹസാർഡ് തന്റെ അന്തരാഷ്ട്ര കരിയർ അവസാനിപ്പിച്ചു.
  • 31കാരനായ റയൽ മാഡ്രിഡ് താരം രാജ്യാന്തര ഫുട്ബോളിൽ നിന്നും ബൂട്ട് അഴിക്കുന്നുയെന്ന് അറിയിച്ചത്.
  • ബെൽജീയത്തിനൊരപ്പമുള്ള തന്റെ 14 വർഷത്തെ യാത്രയ്ക്കാണ് ഹസാർഡ് ഇന്ന് അവസാനം കുറിച്ചിരിക്കുന്നത്
FIFA World Cup 2022 : ലോകകപ്പിൽ ദയനീയ പ്രകടനം; ബെൽജീയം താരം ഈഡൻ ഹാസാർഡ് വിരമിച്ചു

ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഫിഫ റാങ്കിങ് രണ്ടാം സ്ഥാനക്കാരയ ബെൽജീയം പുറത്തായതിന് പിന്നാലെ ടീം ക്യാപ്റ്റൻ ഈഡൻ ഹസാർഡ് തന്റെ അന്തരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. തന്റെ ടീം ലോകകപ്പ് ടൂർണമെന്റിൽ ദയനീയ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ആരാധകർ വലിയതോതിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 31കാരനായ റയൽ മാഡ്രിഡ് താരം രാജ്യാന്തര ഫുട്ബോളിൽ നിന്നും ബൂട്ട് അഴിക്കുന്നുയെന്ന് അറിയിച്ചത്.

"ഒരു പുസ്തക താൾ ഇന്ന് മറിയുന്നു...നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി. എല്ലാ പിന്തുണയ്ക്കും നന്ദി. 2008 മുതൽ നൽകിയിരുന്ന എല്ലാ സന്തോഷങ്ങൾക്കും നന്ദി. എന്റെ അന്തരാഷ്ട്ര കരിയറിന് ഞാൻ ഇവിടെ അവസാനം കുറിയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു..." ഈഡൻ ഹസാർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ALSO READ : FIFA World Cup 2022 : പോരാട്ടം മുറുകുന്നു; ഖത്തർ ലോകകപ്പിൽ ഇനി എട്ട് ടീമുകൾ മാത്രം; ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Eden Hazard (@hazardeden_10)

ബെൽജീയത്തിനൊരപ്പമുള്ള തന്റെ 14 വർഷത്തെ യാത്രയ്ക്കാണ് ഹസാർഡ് ഇന്ന് അവസാനം കുറിച്ചിരിക്കുന്നത്. ബെൽജീയത്തിനായി താരം 126 മത്സരങ്ങളിൽ ജേഴ്സണി അണിഞ്ഞു. അതിൽ 33 ഗോളുകൾ താരം സ്വന്തമാക്കുകയും ചെയ്തു. ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ റോബെർട്ടോ മാർട്ടിനെസിന്റെ റെഡ് ഡെവിൽസ് പുറത്തായതിന് പിന്നാലെയാണ് ഹസാർഡിന്റെ ഈ തീരുമാനം. അതേസമയം റയൽ മാഡ്രിഡ് താരം തന്റെ ക്ലബ് കരിയർ തുടർന്നേക്കും.

ബെൽജീയം ഫുട്ബോളിന്റെ സുവർണ്ണകാലഘട്ടത്തിലെ പ്രധാനിയായിരുന്നു ഹസാർഡ്. ബെൽജീയം എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച് 2018 റഷ്യൻ ലോകകപ്പിൽ റെഡ് ഡെവിൽസ് സെമയിൽ എത്തുകയും മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. നാളുകൾ ഏറെയായി റയൽ മാഡ്രിഡിന്റെ ബെഞ്ചിൽ താരത്തിന് ഇരിക്കേണ്ടി വന്നതും ഹസാഡിന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് വിശകലനമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News