സഞ്ജു ന്യൂസിലാൻഡിനെതിരെ ഉണ്ട് ബംഗ്ലാദേശിനെതിരെ ഇല്ല; ഇന്ത്യയുടെ അടുത്ത രണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

India Sqaud for New Zealand Bangladesh Tour  മുതിർന്ന് ഇന്ത്യൻ താരങ്ങൾക്കെല്ലാം വിശ്രമം സഞ്ജു സാംസൺ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടന സ്ക്വാഡിൽ ഇടം നേടി

Written by - Jenish Thomas | Last Updated : Oct 31, 2022, 09:45 PM IST
  • നവംബർ 18നാണ് ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടി20 മത്സരം
  • നവംബർ 30 ഓടെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം അവസാനിക്കും
  • ഡിസംബർ നാലിന് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കും
  • യുവതാരം യഷ് ദയാലിന് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കുകയും ചെയ്തു
സഞ്ജു ന്യൂസിലാൻഡിനെതിരെ ഉണ്ട് ബംഗ്ലാദേശിനെതിരെ ഇല്ല; ഇന്ത്യയുടെ അടുത്ത രണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഇന്ത്യയുടെ ന്യൂസിലാൻഡ്, ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് ശേഷം ഉടൻ ആരംഭിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ മുതിർന്ന് ഇന്ത്യൻ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചു. അതോടെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ടി20, ഏകദിന ടീമിലും ഇടം നേടി. ട്വന്റി20 പരമ്പര ഹാർദിക് പാണ്ഡ്യ നയിക്കും. ശിഖർ ധവാനാണ് ഏകദിന ടീമിന്റെ നായകൻ. രണ്ട് ഫോർമാറ്റിലും റിഷഭ് പന്താണ് ഇന്ത്യയുടെ ഉപനായകൻ. രണ്ട് ഫോർമാറ്റുകളിലും മൂന്ന് വീതം മത്സരങ്ങളുടെ പരമ്പരകളാണ് ഇന്ത്യക്ക് ന്യൂസിലാൻഡിൽ ഉള്ളത്. 

അതേസമയം സീനിയർ താരങ്ങൾ ടീമിൽ തിരകെയെത്തുന്നതോടെ ബംഗ്ലാദേശിനെതിരെയുള്ള പര്യടനത്തിൽ നിന്നും സഞ്ജു സാംസണിന് ഒഴിവാക്കി. പരിക്ക് ഭേദമായി ഫിറ്റ്നെസ് തെളിയിച്ചാൽ രവീന്ദ്ര ജഡേജയും ധാക്കയിലേക്ക് പറക്കും. യുവതാരം യഷ് ദയാലിന് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കുകയും ചെയ്തു. ബംഗ്ലദേശിനെതിരെയുള്ള ഏകദിന ടീമിലേക്കാണ് ഗുജറാത്ത് ടൈറ്റൻസ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യക്ക് ബംഗ്ലദേശിലുള്ളത്.

ALSO READ : "ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം"; തന്റെ ഹോട്ടൽ മുറി ദൃശ്യങ്ങൾ പുറത്ത് വന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിരാട് കോലി

നവംബർ 18നാണ് ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടി20 മത്സരം. തുടർന്ന് നവംബർ 25ന് ഏകദിന പരമ്പര ആരംഭിക്കും. നവംബർ 30 ഓടെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം അവസാനിക്കും. തുടർന്ന് ഡിസംബർ നാലിന് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കും. ഡിസംബർ 26ന് രണ്ടാം മത്സരം അവസാനിക്കുന്നതോടെ ധാക്കയിലെ പര്യടനം അവസാനിക്കും.

ന്യസിലാൻഡിലേക്കുള്ള ഇന്ത്യൻ ടീം

ടി20 - ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രയസ് ഐയ്യർ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഹർഷാൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്.

ഏകദിനം - ശിഖർ ധവാൻ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രയസ് ഐയ്യർ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, ഷാഹ്ബാസ് അഹമ്മദ്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ദീപക് ചഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക്

ബംഗ്ലദേശിലേക്കുള്ള ഇന്ത്യൻ ടീം

ഏകദിനം - രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, രജത് പാട്ടിധാർ, ശ്രയസ് എയ്യർ, രാഹുൽ ത്രിപാഠി, റിഷഭ് പന്ത്, ഇഷാൻ കിഷൻ, രവിന്ദ്ര ജഡേജ. അക്സർ പട്ടേൽ, വാഷ്ങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമ്മി, മുഹമ്മദ് സിറാജ്, ദീപക് ചഹർ, യഷ് ദയാൽ.

ടെസ്റ്റ് - രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രയസ് എയ്യർ, റിഷഭ് പന്ത്, കെ.എസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമ്മി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News