Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, തിലക് വര്‍മ്മ ടീമില്‍

India squad for Asia cup 2023: പരിക്കിൽ നിന്ന് മോചിതരായ കെ.എൽ രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തും. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 03:04 PM IST
  • പ്രതീക്ഷിച്ചത് പോലെ വലിയ സര്‍പ്രൈസുകളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
  • സമീപ കാല മത്സരങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്.
  • വെസ്റ്റ് ഇൻഡീസിനെതിരായ മികച്ച പ്രകടനം തിലക് വർമ്മയെ ടീമിലെത്തിച്ചു.
Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, തിലക് വര്‍മ്മ ടീമില്‍

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ വലിയ സര്‍പ്രൈസുകളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല. സമീപ കാല മത്സരങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. 

ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. ഹര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി തുടരും. പരിക്കേറ്റ് ഏറെ നാളായി കളത്തിന് പുറത്തിരിക്കുന്ന ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ തിരിച്ചെത്തും. പരിക്കിന്റെ പിടിയിലായിരുന്ന കെ.എല്‍ രാഹുലും തിരിച്ചെത്തും എന്നതാണ് ആശ്വാസ വാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ യുവതാരം തിലക് വര്‍മ്മ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ചു. 17 അംഗ ടീമില്‍ ഇടം നേടാനായില്ലെങ്കിലും സഞ്ജു റിസര്‍വ് താരമായി ടീമിനൊപ്പം ഉണ്ടാകും. 

ALSO READ: ഐറിഷ് കോട്ട തകർത്ത് ചുണക്കുട്ടികൾ; ടി20 പരമ്പര ഇന്ത്യയ്ക്ക്

ഓപ്പണര്‍മാര്‍

ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മ്മയുമാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇഷന്‍ കിഷന്‍ ബാക്കപ്പ് ഓപ്പണറായി ടീമിലുണ്ടാകും. നായകന്‍ രോഹിത് ശര്‍മ്മയില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. 

മധ്യനിര

മധ്യനിരയില്‍ വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അണിനിരക്കും. മൂന്നാമനായി പതിവ് പോലെ കോഹ്ലി ഇറങ്ങും. ശ്രേയസ് അയ്യര്‍ നാലാമനായും രാഹുല്‍ അഞ്ചാമനായും എത്തും. ഇവര്‍ക്ക് ശേഷമാകും സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കുക. 

ഓള്‍ റൗണ്ടര്‍മാര്‍

രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. ജഡേജയും പാണ്ഡ്യയും ആദ്യ 11ല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ സ്പിന്നിന് അനുകൂലമാണെങ്കില്‍ അക്‌സര്‍ പട്ടേലിന് നറുക്ക് വീഴും. 

ബൗളര്‍മാര്‍

ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷാമി എന്നിവരാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ (C), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (VC), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News