Barcelona : ലാലിഗാ (La Liga) വമ്പന്മാരായ ബാഴ്സലോണ (FC Barcelona) തങ്ങളുടെ മുഖ്യ പരിശീലകനായ റൊണാൾഡ് കൂമാനെ (Ronald Koeman) പുറത്താക്കി. എൽ-ക്ലാസിക്കോയ്ക്ക് (El-Classico) പിന്നാലെ റായോ വല്ലേഷ്യാനോയുടെ കൂടെ ബാഴ്സ തോൽവി ഏറ്റവും വാങ്ങിയതോടെയാണ് ടീം മാനേജുമെന്റ് കുമാൻ പുറത്താക്കി കൊണ്ടുള്ള നടപടികൾ സ്വീകരിച്ചത്.
ഏഴ് ലീഗ് മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കുമാന്റെ കീഴിൽ ഇതുവരെ ബാഴ്സയ്ക്ക് ആകെ നേടാനായത് രണ്ട് ജയം മാത്രമാണ്. അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം ഇത്തവണ അടുത്ത സീസണിലേക്ക് യോഗ്യത നേടുമോ എന്ന് സംശയത്തിലാണ്. അത് സാമ്പത്തികമായി പ്രശ്നം നേരിടുന്ന ടീമിനെ വലിയൊരു ആഘാതമായേക്കും. ഈ ഘട്ടത്തിലാണ് കൂമാനെ പുറത്താക്കാനുള്ള ക്ലബ് തീരുമാനം എടുത്തത്.
FC Barcelona has relieved Ronald Koeman of his duties as first team coach
— FC Barcelona (@FCBarcelona) October 27, 2021
രാത്രിയോടെയാണ് ബാഴ്സലോണ ടീം മാനേജ്മെന്റ് കൂമാനെ പുറത്താക്കി കൊണ്ട് പ്രസ്താവന ഇറക്കിയത്. റായോ വല്ലേഷ്യാനോയോട് തോറ്റതിന് പിന്നാലെ ക്ലബ് പ്രസിഡന്റ് യോവാൻ ലപ്പോർട്ട റൊണാൾഡ് കൂമാനോട് വിവരം അറിയിക്കുകയായിരുന്നു. കൂമാൻ ഇന്ന് വ്യാഴ്ച ടീമിൽ നിന്ന് ഔദ്യോഗികമായി വിട പറയുമെന്ന് ബാഴ്സലോണ പ്രസ്തവനയിലൂടെ അറിയിച്ചു.
കൂമാന് പകരം ആര് എന്ന ചോദ്യമാണ് ബാഴ്സ ആരോധകർ ഇപ്പോൾ തേടുന്നത്. ബാഴ്സയുടെ മുൻ മധ്യനിര താരം സാവി ഹെർണാണ്ടസും അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിന്റെ കോച്ച് മാർസെൽ ഗല്ലറാഡോ എന്നിവരാണ് ബാഴ്സയുടെ പരിശീലകരുടെ തലപ്പത്തേക്ക് വരാൻ സാധ്യതയുള്ളത്.
മുൻ ബാഴ്സ താരമായിരുന്നു കൂമാൻ 2020 ഓഗസ്റ്റിലാണ് സ്പാനിഷ് വമ്പന്മാരുടെ പരിശീലക തലവനായി ടീമിനൊപ്പം ചേരുന്നത്. ഒരു വർഷത്തിനുള്ളിൽ ബാഴ്സയ്ക്കായി കോപ്പ ഡെൽ റെ നേടി കൊടുത്തതല്ലാതെ മറ്റൊരു നേട്ടം കൂമാന്റെ പക്ഷത്ത് നിന്ന് മുൻ ലാലിഗാ ചാമ്പ്യന്മാർക്ക് ലഭിച്ചിട്ടില്ല.
ALSO READ : Lionel Messi: മെസ്സി ബാഴ്സലോണ വിട്ടു,കരാർ പുതുക്കിയില്ല
2021ൽ മാർച്ചിൽ ലപ്പോർട്ട വീണ്ടും ബാഴ്സയുടെ പ്രസിഡന്റായി എത്തിയതോടെയാണ് കൂമാന്റെ സ്പാനിഷ് ഭാവി അനിശ്ചിതത്തിലെത്തിയത്. കൂമാനിൽ തനിക്ക് താൽപര്യമില്ല എന്ന് ലപ്പോർട്ട പരസ്യമായി അറിയിക്കുകയും ചെയ്തോടെ ഇരുവരും തമ്മിലുള്ള ശീതയുദ്ധമായിരുന്നു ഇത്രയും നാൾ ബാഴ്സലോണ ടീമിനുള്ള ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...