Mitchell Starc: വെല്ലുവിളികൾക്ക് പിങ്ക് ബോളുകൊണ്ട് തീപ്പൊരി മറുപടി നൽകി സ്റ്റാർക്ക്

AUS v IND 2nd Test: വിക്കറ്റിന് മുന്നിൽ കുടുങ്ങി ജെയ്സ്വാൾ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ പൂജ്യം റൺസിന് ഒരു വിക്കറ്റ്.

Written by - രജീഷ് നരിക്കുനി | Last Updated : Dec 7, 2024, 12:07 AM IST
  • ഓസ്ട്രേലിയൻ മണ്ണിലെത്തി നടത്തിയ പരിഹാസം നിറഞ്ഞ വെല്ലുവിളി ചെറുതൊന്നുമല്ല ഓസ്ട്രേലിയയെ ചൊടിപ്പിച്ചത്
  • അതിനുള്ള മറപടിയാകണം ആദ്യ ബോളിലെ വിക്കറ്റ് വേട്ട
Mitchell Starc: വെല്ലുവിളികൾക്ക് പിങ്ക് ബോളുകൊണ്ട് തീപ്പൊരി മറുപടി നൽകി സ്റ്റാർക്ക്

ബോർഡർ ഗവാസ്ക്കർ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിക്ക് എതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗസിൽ ബാറ്റിംഗിൽ തുടക്കം തന്നെ അടിപതറി. രാത്രിയും പകലുമായുള്ള മത്സരം. റെഡ് ബോളിനു പകരം പിങ്ക് ബോൾ, അങ്ങനെ ഒട്ടേറ മാറ്റങ്ങളോടെയാണ് രണ്ടാം മത്സരം ആരംഭിച്ചത്.

ബാറ്റിംഗിലെ ഇന്ത്യയുടെ പ്രതീക്ഷ ജെയ്സ്വാളിനെ ആദ്യ ബോളിൽ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയതോടെ ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ അടിച്ചെടുക്കാമെന്ന ആത്മ വിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യക്ക് അടി പതറി. സ്വിഗ് കൂടുതലുള്ള പിങ്ക് ബോൾ... സ്റ്റാർക്കിനെ നേരിടാൻ 22 കാരനായ യശ്വസി ജെയ്സ്വൽ കവർ ഡ്രൈവ് ചെയ്യാൻ തയ്യാറായി നിന്ന സമയം.‍

പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ബോൾ സ്വിഗ് ചെയ്ത് ബോൾ നേരെ വിക്കറ്റിലേക്ക്. നിമിഷം നേരം കൊണ്ട്  ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടം. വിക്കറ്റിന് മുന്നിൽ കുടുങ്ങി ജെയ്സ്വാൾ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ പൂജ്യം റൺസിന് ഒരു വിക്കറ്റ്.

ALSO READ: ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്; ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്

ഇരുവരും തമ്മിലുള്ള പോര് കഴിഞ്ഞ കളിയുടെ ബാക്കി പത്രം കൂടിയാണ്. ഓസ്ട്രേലിയൻ മണ്ണിലെത്തി നടത്തിയ പരിഹാസം നിറഞ്ഞ വെല്ലുവിളി ചെറുതൊന്നുമല്ല ഓസ്ട്രേലിയയെ ചൊടിപ്പിച്ചത്. അതിനുള്ള മറപടിയാകണം ആദ്യ ബോളിലെ വിക്കറ്റ് വേട്ട. രണ്ടാം വിക്കറ്റിലെ കെഎൽ രാഹുൽ ശുഭ്മാൻ ഗിൽ കൂട്ട് കെട്ട് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി.

ഇന്ത്യയുടെ സ്കോർ ഇരുവരും ചേർന്ന് പതുക്കെ ഉയർത്താൻ തുടങ്ങി. 18.4 ഓവറിൽ 69 റൺസ് എന്ന നിലയിൽ തുടരുമ്പോൾ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. 64 ബോളിൽ 37 റൺസ് എടുത്ത രാഹുലിനെയാണ് നഷ്ടമായത്. മിച്ചൽ സ്റ്റാർക്കിൻറ ബോൾ ബാറ്റിൽ തട്ടി നേരെ മാക്സ്വീനിയുടെ കയ്യിൽ. പിന്നെ പ്രതീക്ഷ വിരാട് കോഹ്ലിയിലായിരുന്നു. എന്നാൽ അത് അധികം നീണ്ടു നിന്നില്ല.

21-ാമത്തെ ഓവറിലെ ആദ്യബോളിൽ കോലിയെയും നഷ്ടമായി. എട്ട് ബോളിൽ ഏഴ് റൺസ് എടുത്തായിരുന്നു കോലിയുടെ മടക്കം. അതും സ്റ്റാർക്കിൻറെ ബോളിൽ. ഓഫ് സൈഡിലൂടെ പോയ ബോൾ ലീവ് ചെയ്യുന്നതിനിടെ ബാറ്റിൽ തട്ടി നേരെ സ്ളിപ്പിൽ നിന്ന സ്റ്റീവ് മിത്തിൻറ കയ്യിൽ. വീണ്ടും ഉയർന്ന സ്കോർ അടിച്ചെടുക്കാമെന്ന മോഹത്തിന് തിരിച്ചടിയേറ്റ് ഇന്ത്യ.

വൈകാതെതന്നെ ശുഭ്മാൻ ​ഗില്ലും പവലിയനിലേക്ക് മടങ്ങി. 51 ബോളിൽ  31 എടുത്തായിരുന്നു മടക്കം. പിന്നെ ഇന്ത്യൻ വിക്കറ്റുകൾ  തുടരെ തുടരെ വീഴുന്ന കാഴചയാണ് കാണാൻ കഴിഞ്ഞത്. രോഹിത്ത് ശർമ്മ അഞ്ചാമത് ഇറങ്ങിയപ്പോഴും അൽ‍പം  പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 23 ബോളിൽ മൂന്ന് റൺസ് എടുത്ത് രോഹിത്ത് ശർമ്മയും മടങ്ങി.

ALSO READ: കൈവിട്ട മത്സരം തിരിച്ചുപിടിച്ച ഇന്ത്യ; പതറാതെ പൊരുതിയ ക്യാപ്റ്റൻ... ബുംറ

ഹിറ്റ്മാൻ വീണതോടെ മധ്യനിരയിലും ഇന്ത്യ തകർന്നു. അൽപമെങ്കിലും പിന്നീട് പിടിച്ച് നിന്നത് നിതീഷ് റെഡ്ഡിയാണ്. ഇന്ത്യൻ സ്കോർ ബോർഡിലേക്ക് 42 റൺസ് നിതീഷ് റെഡ്ഡി ചേർത്തു. അവസാന വിക്കറ്റ് നഷ്ടമാകും മുമ്പേ  200 കടക്കാൻ കഴിയുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ  നിതീഷ് കൂടി പുറത്തായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ഓസ്ട്രോലിയൻ ബോളർ മിച്ചൽ സ്റ്റാർക്കിന്റെ സംഹാര താണ്ടവം തന്നെയായിരുന്നു ആദ്യ ദിനം കാണാൻ കഴിഞ്ഞത്. ഇന്ത്യയുടെ മുൻ നിര പോരാളികളുടെ അടക്കം ആറ് വിക്കറ്റുകളാണ് സ്റ്റാർക്ക് പിഴുതത്. ഒരുപക്ഷേ കഴിഞ്ഞ മത്സരത്തിലെ വെല്ലുവിളിക്ക് മറുപടി നൽകിയത് പോലെ. 
ഇന്ത്യൻ ബാറ്റിംഗ് നിരയെ പിഴുത് എറിയുന്നത് എത്ര എളുപ്പമല്ലെങ്കിൽ കൂടി ആദ്യ ദിനത്തിൽ അത് ഭംഗിയായി ഓസ്ട്രേലിയൻ  പേസ് ബോളർമാർ ചെയ്തു.

മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് നേടിയപ്പോൾ കമ്മീസും ബോലാൻഡും രണ്ട് വിക്കറ്റുകൾ വീതം നേടി. 180 റൺസിന് ഇന്ത്യ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്സിന് അടിയറവ് പറഞ്ഞു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പോലെ രണ്ടാം ഇന്നിംഗ്സിൽ ശക്തമായി ഇന്ത്യ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News