AFC Champions League : റൊണാൾഡോ ഇല്ല, പക്ഷെ ഈ ബ്രസീലിയൻ സൂപ്പർ താരം ഇന്ത്യയിൽ പന്ത് തട്ടും; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയും അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ

AFC Champions League Draw : പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുടെ ഗ്രൂപ്പ് പട്ടികയിലാണ് അൽ-ഹിലാലും മുംബൈ സിറ്റി ഒരേ ഗ്രൂപ്പിലെത്തിയത്. സെപ്റ്റംബർ 18നാണ് എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുക

Written by - Jenish Thomas | Last Updated : Aug 24, 2023, 06:23 PM IST
  • അൽ-ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ
  • പൂണെ വെച്ചാകും അൽ-ഹിലാലും മുംബൈയും തമ്മിലുള്ള മത്സരം
  • സെപ്റ്റംബർ 18ന് എ എഫ് സി ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിക്കും
AFC Champions League : റൊണാൾഡോ ഇല്ല, പക്ഷെ ഈ ബ്രസീലിയൻ സൂപ്പർ താരം ഇന്ത്യയിൽ പന്ത് തട്ടും; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയും അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ

ഇന്ത്യൻ മണ്ണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് തട്ടുമോ എന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു എ എഫ് സി ചാമ്പ്യൻസ് ലീഗ് ഡ്രോയിലൂടെ ഫുട്ബോൾ ആരാധകർ. എന്നാൽ ഇന്ത്യൻ ലീഗിൽ നിന്നും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയ മുംബൈ സിറ്റി എഫ് സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ ടീമും രണ്ട് ഗ്രൂപ്പിലായതോടെ ആ പ്രതീക്ഷയ്ക്ക് മങ്ങൽ ഏറ്റൂ. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ നിരാശപ്പെടേണ്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ലെങ്കിൽ എന്താ, മറ്റൊരു സൂപ്പർ താരം ഈ സീസണിൽ ഇന്ത്യൻ മണ്ണിൽ ഇറങ്ങി പന്ത് തട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്.

മറ്റാരുമല്ല, ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറാണ് ഇന്ത്യൻ മണ്ണിൽ പന്ത് തട്ടാനെത്തുന്നത്. എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡ്രോയിൽ മുംബൈ സിറ്റിക്കൊപ്പം നെയ്മറിന്റെ അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ ഇടം നേടി. വമ്പൻ തുകയിൽ സൗദി അറേബ്യൻ ക്ലബിന്റെ ഭാഗമായ ബ്രസീലിയൻ താരം അൽ-ഹിലാലിന് വേണ്ടി പൂണെ ബാലേവാഡി സ്പോർട്സ് കോംപ്ലക്സിലെ സ്റ്റേഡിയത്തിലാകും പന്ത് തട്ടുക. അന്ധേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയമാണ് മുംബൈ സിറ്റിയുടെ ഹോം മൈതാനമെങ്കിലും എംസിഎഫ്സിയുടെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് വേദിയാകുക പൂണെയിലെ സ്റ്റേഡിയമാകും.

ALSO READ : Neymar Demands: ബെന്റ്‌ലിയില്‍ കറങ്ങണം, ബംഗ്ലാവില്‍ ഉറങ്ങണം, പ്രൈവറ്റ് ജെറ്റില്‍ പറക്കണം... ഫ്രിഡ്ജില്‍ ആ പാനീയം നിറയണം! 'അല്‍- നെയ്മര്‍' വിശേഷങ്ങള്‍

സെപ്റ്റംബർ 18നാണ് എ എഫ് സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ 2023-24 സീസണിന് തുടക്കമാകുക. അതേസമയം മുംബൈ സിറ്റിയും അൽ-ഹിലാലും തമ്മിലുള്ള മത്സരങ്ങളുടെ സമയവും തീയതിയും എ എഫ് സി പുറത്തി വിട്ടിട്ടില്ല. അൽ-ഹിലാലിന് പുറമെ ഇറാൻ ക്ലബായ എഫ് സി നാസ്സാജി മസാൻധറാനും ഉസ്ബെക്കിസ്ഥാൻ ടീമായ നാവബാഹോറുമാണ് ഗ്രൂപ്പ് ഡിയിലെ മുംബൈ സിറ്റി എഫ് സിയുടെ മറ്റ് എതിരാളികൾ.

കഴിഞ്ഞ ആഴ്ചയിലാണ് 97.8 മില്യൺ യുഎസ് ഡോളറിന് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ നിന്നും നെയ്മർ സൗദി ക്ലബിന്റെ ഭാഗമാകുന്നത്. നെയ്മർക്ക് പുറമെ യുറോപ്പിലെ പ്രമുഖരായ കാലിദൌ കുലിബലി, റൂബെൻ നാവെസ്, മാൽകോം തുടങ്ങിയ താരങ്ങളെയും അൽ-ഹിലാൽ സ്വന്തമാക്കിട്ടുണ്ട്. പോർച്ചുഗീസ് കോച്ചായ ജോർജെ ജെസൂസിന്റെ നേതൃത്വത്തിലാണ് പുതിയ സീസണിൽ അൽ-ഹിലാൽ മത്സരത്തിനിറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News