ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വെള്ളിയാഴ്ച സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. 17 വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി താരം തന്നെ ട്വിറ്ററിലാണ് വ്യക്തമാക്കിയത്.
ഇതുവരെ 114 ടെസ്റ്റുകൾ 228 ഏകദിനങ്ങൾ 78 ടി20 അടക്കം നിരവധി മാച്ചുകൾ അദ്ദേഹം കളിച്ചിട്ടുണ്ട്. “ഇത് അവിശ്വസനീയമായ ഒരു യാത്രയാണ്, എന്നാണ് താരം തന്നെ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ALSO READ : എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നു
"ജ്യേഷ്ഠന്മാരുമായി വീട്ടുമുറ്റത്ത് കളിച്ച് തുടങ്ങിയതാണീ കളി അടങ്ങാത്ത ആവേശത്തോടെ ഇതുവരെയും അത് തുടർന്നു എന്നാൽ ഇപ്പോൾ, 37-ആം വയസ്സിൽ ഉള്ളിലെ ജ്വാലയ്ക്ക് അത്ര തിളക്കമുള്ളതായി കത്തുന്നില്ല"
ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി ഞാൻ കാത്തിരിക്കുകയാണ്, അവരെ യഥാർത്ഥത്തിൽ ഒന്നാമതെത്തിക്കാൻ കഴിയും. കുടുബത്തിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഇതേ പാതയിലൂടെ സഞ്ചരിച്ച എല്ലാ ടീമംഗങ്ങൾക്കും, എല്ലാ എതിരാളികൾക്കും, ഓരോ പരിശീലകർക്കും, ഓരോ ഫിസിയോയ്ക്കും, ഓരോ സ്റ്റാഫ് അംഗത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഞാൻ കളിച്ചിടത്തെല്ലാം എനിക്ക് ലഭിച്ച പിന്തുണയിൽ ഞാൻ വിനീതനാണ്.
ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നും താരം വിരമിക്കും. 2011 മുതൽ ഡിവില്ലിയേഴ്സ് ടീമിൻറെ ഭാഗമാണ് 10 സീസണുകളിൽ ഇത് വരെ അദ്ദേഹം ടീമിൻറെ ഭാഗമായിരുന്നു. 156 മാച്ചുകളിൽ നിന്നായി 4,491 റൺസാണ് താരം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...