Yoga For Diabetes: പ്രമേഹം നിയന്ത്രിക്കാം, ഈ 5 യോഗാസനങ്ങള്‍ പരീക്ഷിക്കൂ


Yoga For Diabetes: ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്  പതിവായി യോഗ ചെയ്യുന്നത് ഉത്തമമാണ്. പല അസുഖങ്ങളേയും നാമറിയാതെ തന്നെ ഭേദമാക്കാന്‍  യോഗകൊണ്ട് സാധിക്കും.  

നിങ്ങൾ ഒരു  പ്രമേഹരോഗിയാണ് എങ്കില്‍ ഈ യോഗാസനങ്ങള്‍  നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.  അതായത് ഈ ആസനങ്ങള്‍  പാൻക്രിയാസിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പതിവായി യോഗ പരിശീലിക്കുന്നത് എൻഡോക്രൈൻ സിസ്റ്റത്തിന്‍റെ മെച്ചപ്പെട്ട കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കും.    

ശരീരത്തിലെ ഇൻസുലിന്‍റെ ഉത്‌പാദനം മെച്ചപ്പെടുത്തുന്ന ചില യോഗാസനങ്ങളെക്കുറിച്ച് അറിയാം

1 /5

മർജാരിയാസന  ( Marjariasana)    മുട്ടുകുത്തി, ശരീരം മുന്നോട്ട് നീട്ടി കൈകൾ തറയിൽ വയ്ക്കുക.  പാദങ്ങൾ ചെറുതായി അകറ്റി നിർത്താം.  ശ്വസിക്കുക, മുകളിലേക്ക് ആവുന്നത്ര നോക്കാൻ ശ്രമിക്കുക നിങ്ങളുടെ നട്ടെല്ല് അല്പം വളയ്ക്കുക.

2 /5

അധോ മുഖി മർജാരി ആസന (Adho Mukhi Marjari Asana) മുട്ടുകുത്തി, ശരീരം മുന്നോട്ട് നീട്ടി കൈകൾ തറയിൽ വയ്ക്കുക. പാദങ്ങൾ ചെറുതായി അകറ്റി നിർത്താം.  നിങ്ങളുടെ താടി നെഞ്ചിലേക്ക് മുട്ടിക്കുക. നിങ്ങളുടെ നാഭി മേഖലയിൽ നോട്ടം കേന്ദ്രീകരിക്കുക. 

3 /5

പശ്ചിമോട്ടനാസനം (Paschimottanasana)  തറയില്‍ കാലുകൾ മുന്നോട്ട് നീട്ടിയിരിയ്ക്കുക, നടുവ് വളച്ച്  കാലിന്‍റെ വിരലുകളില്‍ പിടിയ്ക്കാന്‍ ശ്രമിക്കുക.  നിങ്ങളുടെകൈമുട്ടുകള്‍  ചെറുതായി വളഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഗർഭിണികൾ സ്ലിപ്പ് ഡിസ്ക് സംഭവിച്ചവര്‍,  ആസ്ത്മ ഉള്ളവര്‍ അൾസർ രോഗികൾ   എന്നിവര്‍  പശ്ചിമോട്ടനാസനം ഒഴിവാക്കണം.

4 /5

അദോമുഖി സ്വനാസനം (Adomukhi Svanasana)  മുട്ട് വളയ്ക്കാതെ കൈകള്‍ മുന്നോട്ട് വളച്ച് നിലത്ത് തൊടുക. നിങ്ങളുടെ ശരീരം ചിത്രത്തില്‍ കാണുന്നതുപോലെ  ഒരു വിപരീത 'V' ആകൃതിയിൽ ആക്കുക. 

5 /5

ബാലാസന (Balasana)  മുട്ടുകുത്തി ഇരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൈകൾ തലയ്ക്ക് മുകളിൽ ഉയർത്തുക, ശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട് ശരീരത്തിന്‍റെ മുകള്‍ഭാഗം മുന്നോട്ട് വളയ്ക്കുക. നിങ്ങളുടെ നെറ്റി തറയിൽ തൊടുക. 

You May Like

Sponsored by Taboola